Advertisment

ഇന്ത്യയില്‍ പിണറായി വിജയനോളം തന്നെ പ്രചോദിപ്പിച്ച നേതാക്കളില്ലെന്ന് കമലാഹസന്‍. രാഷ്ട്രീയത്തില്‍ താനും രജനിയും ഒന്നല്ല, രണ്ടുവഴിക്കെന്ന്‍ കമല്‍

New Update

ചെന്നൈ:  ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളുമായി സൌഹൃദവും അടുത്തിടപഴകാന്‍ അവസരവും ലഭിച്ചിട്ടുണ്ടെങ്കിലും അതില്‍ പിണറായി വിജയനോളം തന്നെ പ്രചോദിപ്പിച്ച മറ്റൊരു നേതാവില്ലെന്ന്‍ നടന്‍ കമലാഹസന്‍.  രാഷ്ട്രീയത്തില്‍ തന്റെ മാര്‍ഗ്ഗദര്‍ശി കേരളാ മുഖ്യമന്ത്രി പിണറായി വിജയനാണ്. തന്റെ രാഷ്ട്രീയ ഗുരുവും തനിക്ക് രാഷ്ട്രീയ ദിശാബോധം പകര്‍ന്നു നല്‍കിയ നേതാവും പിണറായിയാണ് - കമല്‍ പറഞ്ഞു.

Advertisment

തമിഴ് മാസികയായ ആനന്ദവികടനില്‍ എഴുതിയ കോളത്തിലാണ് പിണറായി വിജയനെ വാനോളം പുകഴ്ത്തി കമല്‍ രംഗത്ത് വന്നത്. തന്റെ രാഷ്ട്രീയ പ്രവേശനത്തിന് അടിത്തറ നല്‍കിയത് പിണറായി വിജയന്‍റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളാണെന്നും കമല്‍ വെളിപ്പെടുത്തി.

publive-image

വരുന്ന 21 ന് തന്റെ പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിക്കാനിരിക്കെയാണ് പിണറായിയെ പുകഴ്ത്തി കമല്‍ രംഗത്ത് വന്നിരിക്കുന്നത്.  തമിഴ്നാട്ടിലെ രാമനാഥ പുരത്ത് നിന്ന് 21 ന് പുതിയ പാര്‍ട്ടിയുടെ പേരില്‍ കമല്‍ സംസ്ഥാന പര്യടനവും ആരംഭിക്കുകയാണ്. കഴിഞ്ഞ സെപ്റ്റംബറില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് കമല്‍ തന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.

പിണറായിക്ക് പുറമേ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി എന്നിവരുമായും കമല്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.  അതേസമയം, പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച രജനീകാന്തുമായി സഹകരിക്കില്ലെന്ന സൂചനയും കമല്‍ നല്‍കി. തന്റെയും രജനിയുടെയും ആശയങ്ങള്‍ ഒന്നാണെങ്കിലും വഴി രണ്ടാണെന്നാണ് കമല്‍ ലേഖനത്തില്‍ പറയുന്നത്.

ഇതോടെ ഇരുവരും ഒന്നിച്ചു പ്രവര്‍ത്തിക്കുമെന്ന അഭ്യൂഹങ്ങള്‍ അവസാനിച്ചിരിക്കുകയാണ്. തങ്ങള്‍ യോജിക്കണോ വേണ്ടയോ എന്നത് കാലം മറുപടി നല്‍കേണ്ട വിഷയമാണ്.  വ്യത്യസ്ത വഴിയിലൂടെ സഞ്ചരിക്കാനാണ് തീരുമാനമെങ്കിലും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച് സാധാരണക്കാരന് മികച്ച ജീവിതം ഒരുക്കുക എന്നതാണു തങ്ങള്‍ ഇരുവരുടെയും ലക്ഷ്യമെന്നു കമല്‍ പറയുന്നു.

 

kamal hassan pinarayivijayan rajani kanth kamalahassan rajanikanth
Advertisment