Advertisment

തോമസ്‌ ചാണ്ടിക്ക് പിന്നാലെ ശശീന്ദ്രനും വെട്ടിലായി. എന്‍സിപിയുടെ മന്ത്രിസ്ഥാനം സിപിഎം ഏറ്റെടുത്തേക്കും. ഇ പി ജയരാജന് വീണ്ടും സാധ്യത !

New Update

തിരുവനന്തപുരം:  ഭൂമി കയ്യേറ്റവിവാദത്തില്‍ മുന്‍ മന്ത്രി തോമസ്‌ ചാണ്ടി കുറ്റക്കാരനാണെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കുകയും മുന്‍ മന്ത്രി എ കെ ശശീന്ദ്രന്‍ പീഡിപ്പിച്ചെന്ന പരാതി പിന്‍വലിക്കാന്‍ അനുമതി തേടി സമര്‍പ്പിച്ച ഹര്‍ജി പരാതിക്കാരി പിന്‍വലിക്കാന്‍ അനുമതി തേടി സമര്‍പ്പിച്ച ഹര്‍ജി പരാതിക്കാരി പിന്‍വലിക്കുകയും ചെയ്ത സാഹചര്യത്തില്‍ എന്‍ സി പിയുടെ മന്ത്രിസ്ഥാനം സി പി എം ഏറ്റെടുത്തേക്കും.

Advertisment

publive-image

എന്‍സിപി എം എല്‍ എമാര്‍ വ്യവഹാര കുരുക്കിലായതോടെ ഇനി അവരുടെ മടങ്ങി വരവിന് വര്‍ഷങ്ങള്‍ വേണ്ടി വരുമെന്നതാണ് എന്‍ സി പിയുടെ ഒഴിവുള്ള മന്ത്രിസ്ഥാനം തിരികെയെടുക്കാന്‍ സി പി എമ്മിനെ പ്രേരിപ്പിക്കുന്നത്.

പകരം ബന്ധു നിയമന വിവാദത്തില്‍ രാജിവച്ച് നേരത്തെ കുറ്റവിമുക്തനാക്കപ്പെട്ട ഇ പി ജയരാജനെ മന്ത്രിസഭയിലേക്ക് തിരികെ കൊണ്ടുവരാനായിരിക്കും സി പി എം ശ്രമിക്കുക.

ബന്ധു നിയമന വിവാദത്തില്‍ ജയരാജന്‍ കുറ്റക്കാരനല്ലെന്നു വിജിലന്‍സ് കണ്ടെത്തിയിരുന്നു.  ഈ റിപ്പോര്‍ട്ട് കോടതിയും അംഗീകരിച്ചതാണ്. രാജിയ്ക്ക് ശേഷം പാര്‍ട്ടി അച്ചടക്കത്തിന് അനുയോജ്യമാംവിധം പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ ജയരാജന്‍ സജീവവുമാണ്. ഈ സാഹചര്യത്തില്‍ ജയരാജനെ മന്ത്രിസഭയിലേക്ക് തിരികെ കൊണ്ടുവരണമെന്ന അഭിപ്രായം പാര്‍ട്ടിയില്‍ ശക്തമാണ്.

മാത്രമല്ല, മുതിര്‍ന്ന നേതാവായ ഇ പി ജയരാജനെതിരെ രാജിവയ്ക്കുന്ന സമയത്തുണ്ടായിരുന്ന എതിര്‍പ്പ് ഇപ്പോള്‍ പാര്‍ട്ടിയിലില്ല. അന്ന് ജയരാജനെ എതിര്‍ത്തിരുന്ന നേതാക്കള്‍ ഇപ്പോള്‍ ജയരാജന് അനുകൂലവുമാണ്.

ഇതിനിടെ കെ ബി ഗണേഷ് കുമാറിനെ പാര്‍ട്ടിയില്‍ എത്തിച്ച് മന്ത്രിയാകുന്നതിന് എന്‍ സി പി നടത്തിയ നീക്കവും പാളിയിരുന്നു. കേരളാ കോണ്‍ഗ്രസ് - ബി നേതാവ് ആര്‍ ബാലകൃഷ്ണപിള്ളയും ഇതിനെതിരെ രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തില്‍ മന്ത്രിസ്ഥാനം സി പി എം തിരികെയെടുക്കാനാണ് സാധ്യത. എന്‍ സി പിയ്ക്ക് മന്ത്രിയില്ലാതെ മുന്നണിയില്‍ തുടരേണ്ടി വരും.

ep jayarajan A.K.Saseendran Thomas chandi
Advertisment