Advertisment

വീരേന്ദ്രകുമാറിന്റെ പാര്‍ട്ടി പിളര്‍ത്താനുള്ള യുഡിഎഫ് നീക്കം വിജയത്തിലേക്ക്. കെ പി മോഹനന്‍ പക്ഷം യുഡിഎഫിലേക്ക് മടങ്ങുമെന്ന് സൂചന

New Update

കോഴിക്കോട്:  ജനതാദള്‍ (യു) പിളര്‍ത്താനുള്ള യു ഡി എഫ് നീക്കം വിജയത്തിലേക്കെന്ന്‍ സൂചന.  യു ഡി എഫ് വിട്ട എം പി വീരേന്ദ്രകുമാറിന്റെ പാര്‍ട്ടിയില്‍ വിള്ളലേല്‍പ്പിക്കാനായി ഒരാഴ്ചയായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ തിരക്കിട്ട ചര്‍ച്ചകളിലായിരുന്നു.

Advertisment

ചര്‍ച്ചകള്‍ക്കൊടുവില്‍ മുന്‍ മന്ത്രി കെ പി മോഹനന്‍ ഉള്‍പ്പെടുന്ന വിഭാഗം യു ഡി എഫിലേക്ക് മടങ്ങുമെന്ന കാര്യത്തില്‍ ധാരണയായതായാണ് സൂചന. ഒരു പാര്‍ലമെന്റ് സീറ്റ് ഉള്‍പ്പെടെ ജനതാദള്‍ (യു) വിന് നല്‍കിയ അതേ പരിഗണനകള്‍ മുന്നണിയില്‍ നല്‍കുമെന്ന ധാരണയിലാണ് പിളര്‍പ്പെന്നാണ് റിപ്പോര്‍ട്ട്.

publive-image

കെ പി മോഹനനും സംസ്ഥാന ഭാരവാഹികളില്‍ രണ്ടു പ്രധാനികളും മോഹനന് ഒപ്പമുണ്ടാകുമെന്നാണ് സൂചന. ഇതില്‍ യുവ നേതാവിന് മത്സരിക്കാന്‍ പാര്‍ലമെന്റ് സീറ്റ് നല്‍കാമെന്നാണ് ഓഫര്‍. കെ പി മോഹനന് അദ്ദേഹത്തിന്റെ മുന്‍ മണ്ഡലത്തില്‍ തുടരാനാകും.

കല്‍പ്പറ്റ വടകര സീറ്റുകള്‍ കാണിച്ച് വയനാട്, കോഴിക്കോട് ജില്ലാ കമ്മറ്റികളെ ഒപ്പം നിര്‍ത്താനുള്ള നീക്കത്തിലാണ് ഇപ്പോള്‍ മോഹനന്‍ പക്ഷം.

കെ പി മോഹനന്‍ വിഭാഗം പിളരുന്നത് എല്‍ ഡി എഫ് പ്രവേശനം കാത്ത് പുറത്തു കാത്ത് നില്‍ക്കുന്ന വീരേന്ദ്രകുമാര്‍ വിഭാഗത്തിന് കനത്ത തിരിച്ചടിയാകും.  പാര്‍ട്ടി പിളര്‍ത്തി അച്ഛനും മകനും മാത്രമായി ചെന്നാല്‍ മുന്നണി പ്രവേശനം സുഗമമായിരിക്കില്ലെന്ന് സി പി എം നേതൃത്വം നേരത്തെ തന്നെ വീരേന്ദ്രകുമാറിന് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതാണ്.

അതിനാല്‍ തന്നെ ഏത് വിധേനയും മോഹനനെ ഒപ്പം നിര്‍ത്താനും വീരനും ശ്രമിക്കുന്നുണ്ട്. എന്നാല്‍ സി പി എം നേതൃത്വത്തിന് അനദിമതനാണ് താനെന്ന തിരിച്ചറിവാണ് മോഹനന്റെ നിലപാട് മാറ്റത്തിന് പിന്നിലുള്ളത്.

veerendrakumar kp mohanan
Advertisment