Advertisment

കാനഡയിൽ പുതിയതായി എത്തിയവർക്കായി സൗജന്യ ഏക ദിന ശില്പശാല

New Update

ടൊറോന്റോ:  കാനഡായിൽ പുതിയതായി കുടിയേറിയ സ്ത്രീകൾക്കും കുടുംബാംഗങ്ങൾക്കും വിവിധ വിഷയങ്ങളിൽ ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു. എറ്റോബികോക്ക്‌ സിവിക്ക് സെന്ററിൽ ജനുവരി 27 ശനിയാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം 6 മണിവരെയാണ് ശിൽപ്പശാല.

Advertisment

പ്രശസ്ത ഇന്റർനാഷണൽ കരിയർ കോച്ചായ ഗബ്രിയേലാ കാസിനോനു, കാനഡയിൽ ജോലി സമ്പാദനം എളുപ്പമാക്കുന്നതിനുള്ള മാർഗങ്ങളും നിർദേശങ്ങളും അതിലേക്കു എത്തിച്ചേരാനുള്ള പരിശീലനങ്ങളും ഈ ശില്പശാലയിലൂടെ നൽകുന്നതാണ്.

publive-image

ഓൺലൈൻ ചതിക്കുഴികളെക്കുറിച്ചും സൈബർ സെക്ക്യൂരിറ്റിയെക്കുറിച്ചുമുള്ള ബോധവൽക്കരണക്ലാസ്സ് "സൈബർ ഗുരു " എന്ന് അറിയപ്പെടുന്ന സംഗമേശ്വരൻ മാണിക്ക്യം അയ്യരുടെ നേതൃത്വത്തിൽ നടക്കും.

കാനഡയിലെ പുതിയ കുടിയേറ്റക്കാർ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന നിയമങ്ങൾ, അവരുടെ അവകാശങ്ങൾ, കർത്തവ്യങ്ങൾ , അവർ നേരിടുന്ന വൈവിധ്യങ്ങളായ നിയമ പ്രശ്നങ്ങൾ എന്നിവയെക്കുറിച്ചായിരിക്കും ബാരിസ്റ്ററും നോട്ടറി പബ്ലിക്കുമായ ലതാ മേനോൻ ശിൽപ്പശാലയിൽ അവതരിപ്പിക്കുന്നത് .

കൂടാതെ, സാമ്പത്തിക ഉപദേശങ്ങൾ, സെറ്റിൽമെന്റ് സർവീസുകൾ , ആരോഗ്യപരമായ ഭക്ഷണരീതികളും ജീവിതശൈലികളും തുടങ്ങിയ പുതിയ കുടിയേറ്റക്കാർ അറിഞ്ഞിരിക്കേണ്ട നിരവധി വിഷയങ്ങൾ അതാത് മേഖലകളിൽ പ്രാവീണ്യം നേടിയവർ ഈ ശിൽപ്പശാലയിൽ അവതരിപ്പിക്കുന്നുണ്ട്.

കാനഡായിൽ കുടിയേറി വിവിധ മേഖലകളിൽ ജീവിത വിജയം നേടിയ ആളുകളുമായി സംവാദിക്കാനും നെറ്റ് വർക്കിങ് നടത്താനും ഈ ശിൽപ്പശാലയിൽ സൗകര്യമൊരുക്കുന്നുണ്ടെന്ന് ശില്പശാലക്ക് ചുക്കാൻ പിടിക്കുന്ന മാനേജിംഗ് ഡയറക്‌ടർ മേരി അശോക് അറിയിച്ചു.

കാനഡയിലെ ഇമ്മിഗ്രേഷൻ - സിറ്റിസൺഷിപ്പ് മന്ത്രാലയത്തിന്റെ സഹായ സഹകരണത്തോടെ ഡാൻസിംഗ് ഡാംസൽസാണ് ഈ സൗജന്യ ശിൽപ്പശാലക്ക് നേതൃത്വം നൽകുന്നത്. കലാ-സാംസ്കാരിക വളർച്ചയിലൂടെ സ്ത്രീ- ശാക്തീകരണം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഒരു നോൺ -പ്രോഫിറ്റ് സംഘടനയാണ് ഡാൻസിംഗ് ഡാംസൽസ് .

ശിൽപ്പശാലയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ www.ddshows.com എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി പേര് രജിസ്റ്റർ ചെയ്യണം. രജിസ്‌ട്രേഷൻ സൗജന്യമാണ്. ശിൽപ്പശാലയിൽ പങ്കെടുക്കുന്നവർക്ക് ബസ് / ട്രെയിൻ ടിക്കറ്റുകളും , ഭക്ഷണവും ശില്പശാലക്കു വേണ്ട സാധന-സാമഗ്രികളും സൗജന്യമായി ലഭിക്കും.

ശില്പശാലയുടെ സമാപനസമ്മേളനത്തിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും മാർച്ച്- 3 ന് ടൊറോന്റോ സിറ്റി ഹാളിൽ നടക്കുന്ന ഇന്റർനാഷണൽ വിമൻസ് ഡേ സെലിബ്രേഷന്റെ കിക്ക്‌ ഓഫും നടത്തുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് : വിഷ്ണു : 416 890 9947, സലോമി :416 420 7803 , ബാലാജി : 647 675 5432, യുവറാണി : 647 632 9301, തമിഴ് സെൽവൻ : 905 783 3468 എന്നിവരുമായി ബന്ധപ്പെടുക.

Advertisment