Advertisment

ബിഡികെ കുവൈത്ത് ടീമിന് കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം

New Update

സന്നദ്ധ രക്തദാന പ്രചരണരംഗത്ത് കുവൈത്ത് സമൂഹത്തിൽ നടത്തിയ പ്രവർത്തനങ്ങളെ മാനിച്ചാണ് ഈ അംഗീകാരം. ലോകരക്തദാതൃ ദിനാചരണത്തിന്റെ ഭാഗമായി സാൽമിയ സിംഫണി ഹോട്ടലിൽ വച്ച് സംഘടിപ്പിച്ച ചടങ്ങിൽ വച്ചാണ് കുവൈത്തിലെ തിരഞ്ഞെടുക്കപ്പെട്ട രക്തദാതാക്കളോടും, സംഘടനകളോടും ഒപ്പം ബിഡികെ യും ആദരിക്കപ്പെട്ടത്.

Advertisment

publive-image

കുവൈത്ത് ആരോഗ്യ മന്ത്രാലയം, പൊതുജനാരോഗ്യവിഭാഗം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. മാജിദാ അൽ-ഖത്താൻ ൽ നിന്നും ബിഡികെ കുവൈത്ത് ടീമിനെ പ്രതിനിധീകരിച്ച് കോർഡിനേറ്റർമാരായ രഘുബാൽ തെങ്ങും തുണ്ടിൽ, മുരളി എസ് പണിക്കർ, യാസിർ എ. പതിയിൽ എന്നിവർ പ്രശസ്തിഫലകം ഏറ്റുവാങ്ങി.

publive-image

അടിയന്തിര സാഹചര്യത്തിൽ, കഴിഞ്ഞ ഡിസംബറിൽ മുംബൈ ഗ്രൂപ്പിൽ പെട്ട അപൂർവ്വ രക്തദാതാവിനെ രാജ്യാന്തര ഇടപെടലുകളിലൂടെ ഖത്തറിൽ നിന്നും എത്തിക്കുവാൻ ബിഡികെ കുവൈത്ത് ടീം നടത്തിയ പ്രവർത്തനങ്ങളെ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ഡോ. റീം അൽ-റൗദാൻ ചടങ്ങിൽ എടുത്തു പറഞ്ഞു.

publive-image

2011 ൽ വിനോദ് ഭാസ്കരൻ എന്ന സാമൂഹ്യ പ്രവർത്തകൻ കേരളത്തിൽ രൂപം നൽകിയ ഈ നവമാധ്യമ കൂട്ടായ്മ; ഇന്ന് സന്നദ്ധ രക്തദാന പ്രചരണപ്രവർത്തനങ്ങളിൽ ഇന്ത്യ ഉൾപ്പെടെ പത്ത് രാജ്യങ്ങളിൽ സജീവമാണ്. കുവൈത്തിൽ മാത്രം ഇരുപത്തഞ്ചോളം മുഴുവൻ സമയ കോർഡിനേറ്റർമാരും, രണ്ടായിരത്തി അഞ്ഞൂറോളം രജിസ്റ്റർ ചെയ്ത രക്തദാതാക്കളും സേവനത്തിന് സജ്ജരാണ്.

publive-image

ബിഡികെ കുവൈത്തിന് ലഭിച്ച ഈ അംഗീകാരം കുവൈത്തിലെയും, ബിഡികെ യുടെ മറ്റ് ഘടകങ്ങളിലെയും, എല്ലാ രക്തദാതാക്കൾക്കും രക്തദാന പ്രവർത്തകർക്കുമായി സമർപ്പിക്കുന്നു.

publive-image

publive-image

kuwait
Advertisment