Advertisment

ഇതരസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർക്ക് 72 മണിക്കൂറിനകമുള്ള ആർടിപിസിആർ' ;നിയന്ത്രണങ്ങൾ സംബന്ധിച്ച് പുതിയ ഉത്തരവ് ഇങ്ങനെ

New Update

തിരുവനന്തപുരം:  ഇതരസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർക്ക് 72 മണിക്കൂറിനകമുള്ള ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ചീഫ് സെക്രട്ടറി കോവിഡ് നിയന്ത്രണങ്ങൾ സംബന്ധിച്ച് പുതിയ ഉത്തരവ് പുറപ്പെടുവിച്ചു.

Advertisment

publive-image

ഈ ശനിയാഴ്ച എല്ലാ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും അവധി നൽകുന്നതായും ഉത്തരവ് പറയുന്നു. ബാങ്കുകളുടെ ക്ലിയറിങ് വിഭാഗങ്ങൾക്ക് മറ്റെല്ലാ ദിവസവും ഏറ്റവും കുറവ് ജീവനക്കാരെ വച്ച് പ്രവർത്തിക്കാം.

റംസാൻ പ്രമാണിച്ച് ഇന്ന് മാംസ ഉത്പന്നങ്ങളുടെ വില്പ്പനശാലകൾക്ക് രാത്രി 10 മണി വരെ തുറക്കാം. ഹോം ഡെലിവറി മാത്രമെ അനുവദിക്കൂ.ഫുഡ്സേഫ്ടി അതോറിറ്റിയുടെ കൊച്ചി ഓഫിസിനും അനുബന്ധ ലാബുകൾക്കും പ്രവർത്തിക്കനും സർക്കാർ അനുവാദം നൽകി.

news restriction
Advertisment