Advertisment

ഇന്ത്യൻ പിൽഗ്രിംസ് വെൽഫെയർ ഫോറം സംഘടിപ്പിച്ച അന്താരാഷ്ട്ര ഖുർആൻ പാരായണ മത്സരം: സുബൈർ പന്നിപ്പാറയ്ക്ക് അഞ്ചാം സ്ഥാനം

New Update

publive-image

ജിദ്ദ: ഇന്ത്യൻ കോൺസുലേറ്റിന് കീഴിലുള്ള ഐപിഡബ്ല്യുഎഫ് (ഇന്ത്യൻ പിൽഗ്രിംസ് വെൽഫെയർ ഫോറം) സംഘടിപ്പിച്ച അന്താരാഷ്ട്ര ഖുർആൻ പാരായണ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനം കോൺസുലേറ്റ് അങ്കണത്തിൽ വെച്ച് വിതരണം ചെയ്തു. എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിന ആഘോഷത്തിൽ വെച്ചാണ് സമ്മാനദാനം നിർവഹിച്ചത്.

മത്സരത്തിൽ അഞ്ചാം സ്ഥാനം നേടിയ സുബൈർ പന്നിപ്പാറ ഇന്ത്യൻ കോൺസുലർ ജനറലിൽ നിന്ന് സർട്ടിഫിക്കറ്റും സമ്മാനവും ഏറ്റുവാങ്ങി. ജിദ്ദയിലെ ഹെസ്‌കോ കമ്പനിയിൽ അക്കൗണ്ടന്റ് ആയി ജോലി ചെയ്തിരുന്ന സുബൈർ ഇപ്പോൾ സ്വന്തമായി ബിസിനസ് നടത്തിവരികയാണ്. ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെൻറർ (മദീന റോഡ്) മുപ്പതംഗ എക്ലി ക്യൂട്ടീവ് അംഗം കൂടിയാണ് സുബൈർ.

saudi news
Advertisment