Advertisment

രംഗകലകളിൽ രാജ്യാന്തര ദശദിന ശില്‍പശാല റിയാദില്‍

New Update

publive-image

Advertisment

ജിദ്ദ: വിനോദവും സാംസ്കാരിക തുടിപ്പുകളും ചേതോഹരമാക്കുന്ന പുതിയ സൗദി അറേബ്യയിൽ അതിനെ പരിപോഷിപ്പിക്കാനും അത് സംബന്ധിച്ച അവബോധം വളരുന്ന തലമുറയിൽ ഉണ്ടാക്കാനും അതിലെ പ്രതിഭകളെ കണ്ടെത്തി വളർത്താനുമുള്ള ആസൂത്രിത പരിപാടികൾ അരങ്ങിലും അണിയറയിലും പുരോഗമിക്കുന്നത്.

ഇത്തരത്തിലെ രണ്ടാമത് രാജ്യാന്തര ശില്‍പശാല അരങ്ങേറുകയാണ് റിയാദിലിപ്പോൾ. ശില്‍പശാല പത്ത് ദിവസം നീണ്ടുനിൽക്കും. അഭിനയം, സംവിധാനം എന്നിവയിൽ പുതിയ പ്രതിഭകളെ തേടിയാണ് പരിപാടി. ഇംഗ്ളീഷിലുള്ള അവബോധത്തോടെയാണ് പരിശീലനം.

സൗദി സാംസ്കാരിക മന്ത്രാലയത്തിന്റെ കീഴിലുള്ള തിയറ്റർ ആൻഡ് പെർഫോമൻസ് അതോറിറ്റിയാണ് ശില്‍പശാല സംഘടിപ്പിക്കുന്നത്. റിയാദിലെ കിംഗ് അബ്ദുൽഅസീസ് പബ്ലിക് ലൈബ്രറിയിൽ അരങ്ങേറുന്ന പരിപാടിയിലൂടെ നാടകം, മറ്റു രംഗകലകൾ എന്നിവയിലെ പ്രതിഭാധനരായ യുവതീ യുവാക്കൾക്ക് മികച്ച പരിശീലനം നൽകുകയും അവർക്ക് രാജ്യാന്തര തലത്തിൽ പ്രവർത്തിക്കുന്ന വിവിധ തിയറ്റർ സ്‌കൂളുകളെ പരിചയപ്പെടുത്തുകയെന്നതുമാണ് ഉദ്യേശിക്കുന്നത്.

തിയറ്റർ അതോറിറ്റി ഇതിന് മുമ്പ് ജിദ്ദയിൽ സംഘടിപ്പിച്ച നടന-സംവിധാന ശില്‍പശാല വൻ വിജയമായതിന് പിന്നാലെയാണ് റിയാദിലും സമാനമായ പരിപാടി കൂടുതൽ വിപുലമായ സജീകരണങ്ങളോടെ സംഘടിപ്പിക്കുന്നത്.

publive-image

ആഗസ്റ്റ് 23 ന് തുടങ്ങി പത്ത് ദിവസങ്ങളിലായി നീളുന്ന ശില്‍പശാലയിൽ വനിതകൾ ഉൾപ്പെടെയുള്ള അമ്പത് പരിശീലകരാണ് വിഷയങ്ങൾ കൈകാര്യം ചെയുന്നത്. ഇതിനായി ലഭിച്ച നൂറ്റി അമ്പത് അപേക്ഷകരിൽ നിന്നാണ് അമ്പത് പേരെ തിരഞ്ഞെടുത്തത്. അമേരിക്കൻ കലാകാരൻ വിക്ടർ ബർക്ക്, സ്പാനിഷ് സംവിധായകൻ ഐഡൻ കെൻഡൺ എന്നിവർ ഇവരിൽ ഉൾപ്പെടുന്നു.

അരങ്ങിലെ പ്രവേശനം, ചലനം, ശബ്ദം, ആംഗ്യം, നിഷ്ക്രമണം തുടങ്ങിയവയിലൂടെ മികച്ച ആവിഷ്കാരങ്ങൾ സാധ്യമാക്കുന്നതിലുള്ള പരിശീലനങ്ങളാണ് ശില്പശാലയിൽ മുഖ്യം. ഇക്കാര്യങ്ങളിൽ ഇംഗ്ലീഷ് ഭാഷാ ചാതുരിയും അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സൗദിയുടെ അഭിമാന നീക്കമായ "വിഷൻ 2030" മുന്നോട്ട് വെക്കുന്നതാണ് കല, സാഹിത്യം, സിനിമ, നാടകം തുടങ്ങിയ സാംസ്കാരിക മേഖലയുടെയും വിനോദ സംരംഭങ്ങളുടെയും മൂല്യവത്തായ പരിപോഷണവും. ഇതിലൂടെ, സാമൂഹ്യ ഉണർവും സമ്പദ്ഘടനയുടെ വൈവിധ്യവും പുതിയ തൊഴിൽ മേഖലയും സൗദി ഭരണകൂടം ലക്ഷ്യമാക്കുണ്ട്.

saudi news
Advertisment