Advertisment

നടപ്പു വർഷം 2.13 ലക്ഷം സ്വദേശികൾക്ക് തൊഴിൽ നൽകാൻ കഴിയുമെന്ന പ്രതീക്ഷയിൽ സൗദി തൊഴിൽ മന്ത്രാലയം

New Update

publive-image

Advertisment

ജിദ്ദ: തൊഴിൽ തദ്വേശവല്കരണത്തിനായി രൂപം കൊടുത്ത ഒടുവിലത്തെ പദ്ധ്വതികൾ പ്രകാരം നടപ്പു വർഷം അവസാനിക്കുന്നതിന് മുമ്പായി സ്വദേശികളായ 2.13 ലക്ഷം തൊഴിലന്വേഷകർക്ക് തൊഴിൽ നൽകാനാണ് സൗദി മാനവശേഷി - സമൂഹ വികസന മന്ത്രാലയം (തൊഴിൽ മന്ത്രാലയം) ലക്ഷ്യമാക്കുന്നത്.

ഒടുവിലായി പുറത്തിറക്കിയ തൊഴിൽ തദ്ദ്വേഷവത്കരണ പദ്ധ്വതികൾ പ്രകാരം ഇത് സാധ്യമാകുമെന്നാണ് വകുപ്പ് മന്ത്രി അഹ്‌മദ്‌ അൽറാജ്‌ഹി പ്രത്യാശ പ്രകടിപ്പിച്ചു. ഞായറാഴ്ച വടക്കൻ മേഖലയിൽ പെടുന്ന അൽജൗഫ് പ്രവിശ്യയിലെ ചേംബർ ഓഫ് കൊമേഴ്‌സ് അംഗങ്ങളെയും ബിസിനസ് സമൂഹത്തെയും സ്വീകരിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു തൊഴിൽ മന്ത്രി.

മന്ത്രാലയം ഏർപ്പെടുത്തിയ വിദൂര തൊഴിൽ, ഫ്രീലാൻസർ എന്നീ പ്ലാറ്റ്‌ഫോമുകൾ ഇക്കാര്യത്തിൽ മുതൽകൂട്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിദൂര തൊഴിൽ പ്ലാറ്റ്ഫോം ഇതിനകം സ്വദേശികളായ അമ്പത്തിരണ്ടായിരം യുവതീ യുവാക്കൾ പ്രയോജനപ്പെടുത്തിയതായി മന്ത്രി അൽറാജ്‌ഹി പറഞ്ഞു.

ഫ്രീലാൻസർ പദവിയോടെയുള്ള തൊഴിലവസരവും സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സംജാതമാക്കും. ഇത്തരത്തിലുള്ള എട്ട് ലക്ഷത്തിലധികം ഫ്രീലാൻസർ രേഖകൾ പുറത്തിറക്കിയിട്ടുണ്ട്.

തൊഴിൽ കമ്പോളവുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ തൊഴിൽ മന്ത്രാലയത്തിന് ഫെഡറേഷൻ ഓഫ് സൗദി ചേംബേഴ്സുമായി ശക്തമായ ധാരണയാണ് ഉള്ളതെന്നും സൗദി തൊഴിൽ മന്ത്രി ചൂണ്ടിക്കാട്ടി.

നിതാഖത് പ്രോഗ്രാം പ്രകാരമുള്ള തൊഴിൽ ഇനങ്ങളുടെ എണ്ണം 32 എന്നാക്കി ചുരുക്കിയതായും സ്വദേശിവത്കരണത്തിന്റെ തോത് മൊത്തം തൊഴിലാളികളുടെ എണ്ണവുമായി ബന്ധപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വിവരിച്ചു.

നിത്വാഖാത് പ്രോഗ്രാം സ്വകാര്യ മേഖലയ്ക്ക് സുഗമമാക്കാനും തൊഴിൽ കമ്പോളത്തിലുള്ള സ്വദേശി ശക്തിയുടെ പങ്കാളിത്തം വർധിപ്പിക്കാനും വേണ്ടിയാണിതെന്നും മന്ത്രി വിശദീകരിച്ചു.

saudi news
Advertisment