Advertisment

ഇന്ത്യയിൽ നിന്ന് രണ്ടു വാക്സിനെടുത്തവർക്കും മടക്കയാത്രക്ക് കേന്ദ്ര സർക്കാർ ഇടപെടണം : ഇന്ത്യൻ സോഷ്യൽ ഫോറം ഖമീസ് മുശൈത്ത് ബ്രാഞ്ച് കമ്മറ്റി

New Update

publive-image

Advertisment

ഖമീസ് മുശൈത്ത്: സൗദിയിൽ നിന്നും രണ്ട് വാക്സിനെടുത്ത് അവധിയിൽ ഇന്ത്യയിലേക്ക് പോയവർക്ക് സൗദിയിലേക്ക് നേരിട്ട്‌ മടക്കയാത്ര ചെയ്യാൻ അനുമതി ലഭിച്ച സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നും രണ്ട് ഡോസ് കുത്തിവെപ്പ് എടുത്തവർക്കും പ്രധിരോധ നടപടി പൂർത്തീകരിച്ചവർക്കും സൗദിയിലേക്കുള്ള മടക്കയാത്ര സാധ്യമാക്കാൻ സർക്കാർ തലത്തിൽ ഇടപെടലുകൾ നടത്തണമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ഖമീസ് മുശൈത്ത് ബ്രാഞ്ച് കമ്മറ്റി ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം തേജസ് കോൺഫ്രൻസ് ഹാളിൽ ചേർന്ന ബ്രാഞ്ച് തിരഞ്ഞെടുപ്പ് കൺവൻഷൻ സെൻട്രൽ കമ്മറ്റി പ്രസിഡണ്ട് കോയ ചേലേമ്പ്ര ഉദ്ഘാടനം ചെയ്തു, ലക്ഷക്കണക്കിനാളുകളാണ് മടക്ക യാത്രക്കുള്ള നടപടി ക്രമങ്ങൾ പൂർത്തീകരിക്കാനാകാതെ വിഷമിക്കുന്നത് തൊഴിലില്ലാതെ ദുരിതത്തിലായി നാട്ടിൽ കുടുങ്ങിയ പ്രവാസികളുടെ പ്രയാസം അധികാരികൾ കണ്ടില്ലെന്ന് നടിക്കരുതെന്നും നാടിന്റെ നട്ടെല്ല് എന്ന് നാഴികക്ക് നാല്പത് വട്ടം പ്രസംഗിക്കുന്നവർ പ്രാവാസികളുടെ കാര്യത്തിൽ വഞ്ചനാ മനോഭാവമാണ് പുലർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

publive-image

അടുത്ത മൂന്ന് വർഷത്തേക്കുള്ള ബ്രാഞ്ച് ഭാരവാഹികളായി മുബാറക്ക് അരീക്കോട് (പ്രസിഡണ്ട്), ഇസ്മാഈൽ തമിഴ് നാട് (വൈസ് പ്രസിഡണ്ട്), സുബൈർ കല്ലമ്പാറ (സെക്രട്ടറി), മുസ്ഥഫ പരപ്പനങ്ങാടി (ജോയന്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

saudi news
Advertisment