Advertisment

രാജ്യത്തെ വിറ്റു തുലയ്ക്കുമ്പോൾ പ്രതിപക്ഷ കക്ഷികളുടെ നിസംഗത ഭരണക്കാർക്ക് പ്രചോദനമേകുന്നു : ഇന്ത്യൻ സോഷ്യൽ ഫോറം

New Update

publive-image

Advertisment

ജിദ്ദ: നരേന്ദ്ര മോഡി സർക്കാർ ഇന്ത്യാ രാജ്യത്തെ സമ്പത്തു മുഴുവൻ കോർപ്പറേറ്റുകൾക്കും മറ്റും വിറ്റു തീർക്കുമ്പോൾ ജനങ്ങളുടെ വോട്ടു വാങ്ങി ജയിച്ചുപോയ പ്രതിപക്ഷത്തുള്ളവർ ഉത്തരവാദിത്തം മറന്ന് നിസംഗരായിരിക്കുന്നത് ഭൂഷണമല്ലെന്നും അവരുടെ മൗനം രാജ്യത്തെ തകർച്ചയുടെ പടുകുഴിയിലേക്ക് തള്ളിവിടാൻ ഭരണക്കാർക്ക് കൂടുതൽ പ്രചോദനമേകുന്നതാണെന്നും ഇന്ത്യൻ സോഷ്യൽ ഫോറം ബനീമാലിക് ബ്ലോക്ക് കമ്മിറ്റി തെരഞ്ഞെടുപ്പ് യോഗം അഭിപ്രായപ്പെട്ടു.

സമൂഹത്തിൽ ആശയക്കുഴപ്പമുണ്ടാക്കുന്ന വിഷയങ്ങൾ പെരുപ്പിച്ചു കാണിച്ചു അതിന്റെ പുകമറയിൽ ന്യൂനപക്ഷങ്ങൾക്ക് ഭരണഘടനാപരമായി ലഭിക്കേണ്ട അവകാശങ്ങൾ ഹനിക്കാൻ സംസ്ഥാന സർക്കാർ മുതിരുന്നത് തികഞ്ഞ വഞ്ചനയാണെന്നും യോഗം കുറ്റപ്പെടുത്തി.

വിദ്യാഭ്യാസപരമായും തൊഴിൽപരമായും പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്ക് ജ: രജിന്ദ്ര സച്ചാർ കമ്മീഷൻ ശുപാർശ പ്രകാരം അനുവദിച്ചു കിട്ടേണ്ട സംവരണത്തോത് വെട്ടിക്കുറച്ചും വിദ്യാഭ്യാസ സ്കോളർഷിപ് നഷ്ടപ്പെടുത്തിയും ചില ഗൂഢ ശക്തികളുടെ കള്ളക്കഥകൾക്ക് തിരശ്ശീലയൊരുക്കുകയാണ് സർക്കാർ.

publive-image

സോഷ്യൽ ഫോറം ബനീ മാലിക് ബ്ലോക്ക് കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടവര്‍ -  ഫൈസൽ തമ്പാറ (പ്രസിഡന്റ്), റാസി കൊല്ലം (സെക്രട്ടറി), യൂനുസ് തുവ്വൂർ (വൈസ് പ്രസിഡന്റ്)

ഏറ്റവും പ്രധാനപ്പെട്ട ആഭ്യന്തരവകുപ്പും വിദ്യാഭ്യാസവകുപ്പും ആർ.എസ്.എസ്സിന്റെ പ്രതലമാക്കി മാറ്റിയിരിക്കുകയാണ് പിണറായി ഭരണത്തിലെന്നും യോഗം അഭിപ്രായപ്പെട്ടു.

പാലായിലെ ബിഷപ്പിന്റെ വിദ്വേഷപ്രസംഗത്തിനെതിരെ കേസെടുക്കാതെ അതിനെതിരെ പ്രതിഷേധിച്ചവർക്കെതിരെ കേസടുത്തോടെ ഇടതു സർക്കാരിന്റെ സംഘപരിവാർ വിധേയത്വം കൂടുതൽ വെളിവായിരിക്കുകയാണെന്നും യോഗം അഭിപ്രായപ്പെട്ടു. റാസി കൊല്ലം റിപ്പോർട്ട് അവതരിപ്പിച്ചു.

ജീവകാരുണ്യ രംഗത്തും പ്രവാസികളുടെ തൊഴിൽ രംഗത്തുള്ള പ്രശ്നങ്ങളിലും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും സോഷ്യൽ ഫോറം വളണ്ടിയർമാരുടെ നിസ്തുലമായ പ്രവർത്തനങ്ങൾ വിലയിരുത്തി.

സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് ജനറൽ സെക്രട്ടറി കോയിസ്സൻ ബീരാൻകുട്ടി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പ്രവാസലോകത്ത് പരിമിതമായ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി സഹജീവികൾക്ക് വേണ്ടി പരമാവധി സേവനങ്ങൾ ചെയ്യാൻ സാധിച്ചത് പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു.

publive-image

ഷമീർ കണിയാപുരം, ഷമീർ കൊളത്തൂർ (ജോയിന്റ് സെക്രട്ടറിമാർ)

സോഷ്യൽ ഫോറം ബനീ മാലിക് ബ്ലോക്ക് കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായി ഫൈസൽ തമ്പാറ (പ്രസിഡന്റ്), റാസി കൊല്ലം (സെക്രട്ടറി), യൂനുസ് തുവ്വൂർ (വൈസ് പ്രസിഡന്റ്), ഷമീർ കണിയാപുരം, ഷമീർ കൊളത്തൂർ (ജോയിന്റ് സെക്രട്ടറിമാർ). എന്നിവരെ തെരഞ്ഞെടുത്തു.

റാഫി ബീമാപ്പള്ളി, ഷാജി ഇടുക്കി, നജീബ് ബീമാപ്പള്ളി, മുനീർ പത്തമ്പാട് എന്നിവരെ എക്സിക്യൂട്ടീവ് മെമ്പർമാരായും തെരഞ്ഞെടുത്തു.

 

saudi news
Advertisment