Advertisment

രക്തദാനം ജീവൻ രക്ഷിക്കുന്നതിലൂടെ സമൂഹത്തിനു ചെയ്യുന്ന മഹത്തായ കാരുണ്യം: കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ ബ്ലഡ് ബാങ്ക് ഡയറക്ടർ ഡോ. മാഹ ബദവി

New Update

publive-image

Advertisment

ജിദ്ദ: രക്ത ദാനത്തിലൂടെ ഒരാളുടെ ജീവൻ രക്ഷിക്കുക എന്നതിലുപരി സമൂഹത്തിനു ചെയ്യുന്ന മഹത്തായ കാരുണ്യമാണെന്ന് കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ബ്ലഡ് ബാങ്ക് ഡയറക്ടർ ഡോ. മാഹ ബദവി പറഞ്ഞു.

സൗദി അറേബ്യയുടെ തൊണ്ണൂറ്റി ഒന്നാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച രക്തദാനക്യാമ്പിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഡോ. മാഹ ബദവി.

കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായിരുന്നു ഡോ. ഹുസൈൻ മണിയാർ (കർണ്ണാടക) ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. സൗദി അറേബ്യയുടെ സർവ്വതോന്മുഖമായ വികസനത്തിൽ ഇന്ത്യൻ സമൂഹത്തിന്റെ സേവനം വിസ്‌മരിക്കാനാവാത്തതാണെന്ന് അദ്ദേഹം പറഞ്ഞു.

publive-image

സൗദിയിലെ മെഡിക്കൽ രംഗത്തെ സേവനത്തിൽ ദശാബ്ദങ്ങളുടെ അനുഭവസമ്പത്തുള്ള തനിക്ക് രാജ്യം നേടിയിട്ടുള്ള ഉയർച്ചയിൽ ഏറെ സന്തോഷമുണ്ടെന്നും കോവിഡ് പ്രതിരോധമടക്കം പല രംഗത്തും സൗദി അറേബ്യ ലോക രാഷ്ട്രങ്ങൾക്കു മുന്നിൽ തലയുയർത്തി നിൽക്കുന്നതിൽ നമുക്കോരോരുത്തർക്കും അഭിമാനിക്കാമെന്നും ഡോ. ഹുസൈൻ മണിയാർ കൂട്ടിച്ചേർത്തു.

ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ സെൻട്രൽ കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ബ്ലഡ് ഡോണേഴ്സ് പാർക്ക് കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെയാണ് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചത്.

publive-image

ബ്ലഡ് ഡോണേഴ്സ് പാർക്ക് എന്ന സംവിധാനത്തിലൂടെ 2018 മുതൽ സ്ഥിരമായി രക്തദാനം നടത്തുന്ന വ്യക്തികളെ ചടങ്ങിൽ ആദരിക്കുകയും ഉപഹാര വിതരണവും നടന്നു. മുഹമ്മദ് ഷാഹിദ് (കർണ്ണാടക), ഗ്ലെൻ ഗോമസ് (തമിഴ്നാട്), ഡോ. അഹമ്മദ് ബാഷ (തമിഴ്നാട്), മുസ്തഫ കമാൽ (കർണ്ണാടക) എന്നിവർ ഉപഹാരം ഏറ്റു വാങ്ങി.

ഇന്ത്യൻ സോഷ്യൽ ഫോറം സൗദി നാഷണൽ പ്രസിഡണ്ട് അഷ്‌റഫ് മൊറയൂർ, ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് ആലിക്കോയ ചാലിയം, മിക്സ് അക്കാദമി ചെയർമാൻ അബ്ദുൽ ഗനി മലപ്പുറം, ബ്ലഡ് ഡോണേഴ്സ് പാർക്ക് കൺവീനറും പ്രോഗ്രാം കോർഡിനേറ്ററുമായ അൽ അമാൻ നാഗർകോവിൽ എന്നിവർ സംസാരിച്ചു.

publive-image

രാവിലെ പത്തു മണി മുതൽ മൂന്നു മണി വരെ നടന്ന രക്തദാന ക്യാമ്പിൽ വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള നിരവധി വളണ്ടിയർമാർ രക്തം ദാനം ചെയ്തു. സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി അംഗങ്ങളായ മൊഹിയിദ്ദീൻ ചെന്നൈ, കോയിസ്സൻ ബീരാൻകുട്ടി, തമീമുൽ അൻസാരി, ആസിഫ് ഗഞ്ചിമൊട്ട, ഷാഹുൽ ഹമീദ് എം എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

saudi news
Advertisment