Advertisment

ആലപ്പുഴ സ്വദേശിയായ മുൻ ജിദ്ദാ പ്രവാസി നാട്ടിൽ നിര്യാതനായി

New Update

publive-image

Advertisment

ജിദ്ദ: നിരവധി കാലം ജിദ്ദയിൽ പ്രവാസിയായിരുന്ന മലയാളി അസുഖം മൂലം നാട്ടിൽ മരണപ്പെട്ടു. ആലപ്പുഴ ചുനക്കര തെരുവിൽമുക്ക്‌ കിണറുവിളയിൽ പരേതരായ സുലൈമാൻ റാവുത്തർ - ഹവ്വഉമ്മ ദമ്പതികളുടെ മകൻ അബ്ദുൽ മജീദ്‌ റാവുത്തർ (68) ആണ് മരിച്ചത്.

ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മൃതദേഹം ചുനക്കര വടക്ക് നൂറുൽ ഇസ്ലാം ജുമാമസ്ജിദ് ഖബറിടത്തിൽ സംസ്കരിച്ചു. ജിദ്ദയിലെ അബ്ദുൽ ലത്വീഫ് ജമീൽ കമ്പനിയുടെ ടൊയോട്ട ഡിവിഷനിലായിരുന്നു അബ്ദുൽ മജീദ് റാവുത്തർ ജോലി ചെയ്തിരുന്നത്.

ഭാര്യ: ജമീല. മക്കള്‍: സിയാദ് മജീദ് ചുനക്കര (ജിദ്ദയിലെ കലാവേദി മുൻ ജനറൽ സെക്രട്ടറി), സിറാജ് മജീദ് (ഇരുവരും ജിദ്ദയിൽ). മരുമക്കൾ: ഡോ. ജാസ്മിൻ സിയാദ്, ഡോ. അമൽസിറാജ്. സഹോദരങ്ങൾ: നാസർ റാവുത്തർ, സുബൈദ ബഷീർ, സീനത്ത് നൂറുദ്ധീൻ. ജിദ്ദ തിരുവിതാംകൂർ അസ്സോസിയേഷൻ പ്രസിഡണ്ട് അലി തേക്കുതോടിന്റെ ഭാര്യയുടെ സഹോദരീ ഭർത്താവാണ് പരേതൻ.

obit news
Advertisment