Advertisment

സൗദി ദേശീയ ദിനത്തിൽ വിഖായ പ്രവർത്തകർ രക്ത ദാനം നടത്തി

New Update

publive-image

Advertisment

വിഖായ വളന്റിയർമാർ മഹ്ജർ കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിൽ രക്ത ദാനം നടത്തുന്നു

ജിദ്ദ: സൗദി അറേബ്യയുടെ തൊണ്ണൂറ്റി ഒന്നാം ദേശീയ ദിനം പ്രമാണിച്ചു വിഖായ വളന്റിയർമാർ രക്ത ദാനം നടത്തി. ദേശീയ ദിനമായ സെപ്റ്റംബർ 23 വ്യാഴാഴ്ച മഹ്ജർ കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിലാണ് വിഖായ പ്രവർത്തകർ രക്ത ദാനം നടത്തി മാതൃകയായത്.

ഇതാദ്യമായിട്ടാണ് വിഖായ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചത്. വിഖായ പ്രവർത്തകരായ ഷൌക്കത്ത് കരുവാരക്കുണ്ട്, മുഹമ്മദ്‌ അബ്ദുൽ ബാസിത്, അബ്ദുന്നാസർ, ഈസ മുഹമ്മദ്‌ കാളികാവ്, യൂനുസ്, നജ്മുദ്ധീൻ പാണ്ടിക്കാട് തുടങ്ങിയവരാണ് രക്ത ദാനം നടത്തിയത്.

സമസ്ത ഇസ്‌ലാമിക് സെന്ററിനു കീഴിൽ പ്രവർത്തിക്കുന്ന വിഖായ പ്രവർത്തകർ കഴിഞ്ഞ വർഷങ്ങളിൽ ഹജ്ജ് വേളയിൽ ഹാജിമാർക്ക് മികച്ച സേവനം ചെയ്തു ഹാജിമാരുടെയും സഊദി അധികൃതരുടെയും പ്രശംസ പിടിച്ചു പറ്റിയിരുന്നു.

ഹജ്ജ് സേവന രംഗത്ത് സജീവ സാന്നിധ്യമായിരുന്ന വിഖായ പ്രവർത്തകർ രക്ത ദാനം ഉൾപ്പെടെ പ്രവാസികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ സജീവമായ ഇടപെടൽ നടത്തുമെന്ന് വിഖായ ഭാരവാഹികളായ സൽമാനുൽ ഫാരിസ് ദാരിമി ആനക്കയം, നജ്മുദ്ധീൻ ഹുദവി കൊണ്ടോട്ടി, ഷബീർ ഊരകം, ഈസ കാളികാവ് എന്നിവർ പറഞ്ഞു.

saudi news
Advertisment