Advertisment

ഇന്ത്യൻ സോഷ്യൽ ഫോറം ഓൺലൈൻ ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു; സൗദി ദേശീയ തലത്തിൽ ഒന്നാം സ്ഥാനം നേടി ഷിനോഫർ കളത്തിങ്ങൽ

New Update

publive-image

Advertisment

സൗദി നാഷണൽ തലത്തിൽ ഒന്നാം സ്ഥാനം നേടിയ ഷിനോഫർ കളത്തിങ്ങലിന് വേണ്ടി ഡെപ്യൂട്ടി സി.ജി.വൈ. സാബിറിൽ നിന്നും സഹോദരൻ സമ്മാനം ഏറ്റു വാങ്ങുന്നു

ജിദ്ദ: ഇന്ത്യയുടെ എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ സോഷ്യൽ ഫോറം സൗദി നാഷണൽ കമ്മിറ്റി "അൺസങ് ഹീറോസ് ഓഫ് ഫ്രീഡം സ്ട്രഗ്ൾ" എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച ഓൺലൈൻ ക്വിസ് മത്സര വിജയികളെ ഡെപ്യൂട്ടി കോൺസൽ ജനറൽ വൈ. സാബിർ പ്രഖ്യാപിച്ചു. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിലാണ് വിജയികളെ പ്രഖ്യാപിച്ചത്.

publive-image

ഹംന മറിയം ജിദ്ദ റീജിയൻ തല വിജയികൾക്കുള്ള സമ്മാനം നൽകുന്നു

രാജ്യത്ത് പ്രകൃതിദത്തമായി ലഭിച്ചതും അടിസ്ഥാന ജനവിഭാഗങ്ങളുടെ കഠിനാദ്ധ്വാനത്താൽ നേടിയതുമായ സമ്പത്ത് കവർന്നെടുത്ത് അധികാര സർവ്വാധിപത്യ മുഷ്ക്കുപയോഗിച്ച് ഒരു ജനതയെ മുഴുവൻ അടിമകളാക്കി ഭരിച്ച സാമ്രാജ്യത്വ ശക്തികൾക്കെതിരെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുകയും വീരമൃത്യുവരിക്കുകയും ചെയ്ത ദേശസ്നേഹികളെയും യുഗപുരുഷന്മാരെയും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഓൺലൈൻ ക്വിസ് മത്സരത്തിൽ പങ്കെടുത്ത രണ്ടായിരത്തോളം പേരിൽ നിന്നാണ് ദേശീയ തലത്തിലും റിയാദ്, ദമ്മാം, അസീർ, ജിദ്ദ എന്നീ നാലു റീജിയൻ തലത്തിലുമുള്ള വിജയികളെ കണ്ടെത്തിയത്. സോഷ്യൽ ഫോറം സൗദി നാഷണൽ പ്രസിഡന്റ് അഷ്‌റഫ് മൊറയൂർ അധ്യക്ഷത വഹിച്ചു.

നാഷണൽ തലത്തിൽ ഷിനോഫർ കളത്തിങ്ങൽ (ജിദ്ദ) ഒന്നാം സമ്മാനത്തിനർഹനായി. രണ്ടും മൂന്നും സമ്മാനങ്ങൾക്ക് ഷാസിയ ഇഖ്‌ബാൽ(റിയാദ്), അഫീഫ ഇഖ്ബാൽ (റിയാദ്), എന്നിവരാണ് അർഹരായത്.

publive-image

വെസ്റ്റേൺ റീജിയൻ (ജിദ്ദ) തലത്തിൽ വിജയികളായവർ : മുഹമ്മദ് ശരീഫ്, അഷ്‌കർ അലി പെരിന്തൽമണ്ണ, ഹാരിസ് ജി.എം. മംഗളൂരു

റീജിയൻ തല വിജയികൾ: റിയാദ്: ഒന്നാം സ്ഥാനം:മുഹമ്മദ് നൗഫൽ., രണ്ടാം സ്ഥാനം:മുത്തു അഹമ്മദ് സൈഫുദ്ദീൻ., മൂന്നാം സ്ഥാനം: അഹ്‌മദ്‌ അൻവർ

ദമ്മാം റീജിയൻ: ഒന്നാം സ്ഥാനം: റമീസ. രണ്ടാം സ്ഥാനം:അഹ്‌മദ്‌ കബീർ. മൂന്നാം സ്ഥാനം (രണ്ടു പേർക്ക്) :1. മുഹമ്മദ് ഇർഷാദ് (2) ഷെഹനാസ്

ജിദ്ദ റീജിയൻ: ഒന്നാം സ്ഥാനം: മുഹമ്മദ് ശരീഫ്., രണ്ടാം സ്ഥാനം: അഷ്‌കർ അലി., മൂന്നാം സ്ഥാനം: ഹാരിസ് ജി.എം.

അസീർ റീജിയൻ: ഒന്നാം സ്ഥാനം :സദറുദ്ദീൻ., രണ്ടാം സ്ഥാനം: മുഹമ്മദ്., മൂന്നാം സ്ഥാനം:റുക്‌സാന.

സൗദി ദേശീയതലത്തിലും റിയാദ്, ദമ്മാം, ജിദ്ദ, അസീർ എന്നീ റീജിയൻ തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെയാണ് പ്രഖ്യാപിച്ചത്. ഇംഗ്ലീഷ്, ഹിന്ദി, ഉറുദു, മലയാളം, കന്നഡ, തമിഴ് എന്നീ ഭാഷകളിൽ തിരഞ്ഞെടുക്കാവുന്ന വിധം മുപ്പത് ചോദ്യങ്ങളാണ് ക്വിസ് മത്സരത്തിൽ തയ്യാറാക്കിയിരുന്നത്.

ദേശീയ തലത്തിൽ ഒന്നാം സ്ഥാനം നേടിയ ഷിനോഫർ കളത്തിങ്ങലിന് ഡെപ്യൂട്ടി കോൺസൽ ജനറൽ വൈ. സാബിർ സമ്മാനം വിതരണം ചെയ്തു. ജിദ്ദ റീജിയൻ തലത്തിൽ വിജയികളായവർക്ക് ഹംന മറിയം (കോൺസൽ, കോമേഴ്‌സ് ആൻഡ് എച്.ഒ.സി), ഇന്ത്യൻ സോഷ്യൽ ഫോറം സൗദി നാഷണൽ പ്രസിഡന്റ് അഷ്‌റഫ് മൊറയൂർ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.

ഇന്ത്യാ ഫോറം പ്രസിഡന്റ് മിർ ഫിറോസുദ്ദീൻ, സൗദി ഇന്ത്യ ബിസിനസ് നെറ്റ് വർക്ക് ജനറൽ സെക്രട്ടറി വിജയ് സോണി, ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ജിദ്ദ റീജിയണൽ പ്രസിഡന്റ് ഫയാസുദ്ദീൻ ചെന്നൈ, ഐ.പി.ഡബ്ള്യു.എഫ്. പ്രസിഡന്റ് അയ്യൂബ് ഹക്കീം എന്നിവർ ആശംസകൾ നേർന്നു.

ഗ്ലോബൽ ബ്രിഡ്ജ് കമ്പനി എം.ഡി. അമീർ അലി, അൽ യമാനി ബേക്കറി ഗ്രൂപ്പ് എം.ഡി. അൻവർ സാദത്ത് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

മറ്റു റീജിയനുകളിൽ നിന്നുള്ള വിജയികൾക്ക് അതാതു സ്ഥലങ്ങളിൽ നടക്കുന്ന ചടങ്ങിൽ വെച്ച് സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ ലളിതമായ പരിപാടിയാണ് സംഘടിപ്പിച്ചത്.

സോഷ്യൽ ഫോറം ജിദ്ദ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് അബ്ദുൽ ഗനി മലപ്പുറം സ്വാഗതവും ജനറൽ സെക്രട്ടറി ആലിക്കോയ ചാലിയം നന്ദിയും പറഞ്ഞു. കോയിസ്സൻ ബീരാൻകുട്ടി, അൽ അമാൻ അഹമ്മദ് നാഗർകോവിൽ, മൊഹിയിദ്ദീൻ ചെന്നൈ, ഹനീഫ കടുങ്ങല്ലൂർ, ആസിഫ് ഗഞ്ചിമൊട്ട, ഷാഹുൽ ഹമീദ് എം. എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

saudi news
Advertisment