Advertisment

ഉത്തർപ്രദേശിലെ മലയാളി കുടുംബങ്ങളുടെ അറസ്റ്റ്; ഭരണകൂട ഭീകരതയുടെ മനുഷ്യത്വരഹിത നടപടി: ഇന്ത്യൻ സോഷ്യൽ ഫോറം

New Update

publive-image

Advertisment

ജിദ്ദ: ഉത്തർപ്രദേശിൽ ഏഴുമാസത്തിലധികമായി യോഗി സർക്കാരിന്റെ പോലീസ് അകാരണമായി കള്ളക്കേസെടുത്തു തുറുങ്കിലടച്ച മലയാളി യുവാക്കളുടെ കുടുബാംഗങ്ങൾ ജയിൽ സന്ദർശനത്തിനെത്തിയ വേളയിൽ ഇല്ലാത്ത ന്യായങ്ങൾ നിരത്തി അറസ്റ്റു ചെയ്തു ജയിലിലടച്ച ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ മനുഷ്യത്വ രഹിതമായ നടപടിയിൽ ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് കമ്മിറ്റ് ശക്തമായി പ്രതിഷേധിച്ചു.

നിരപരാധികളായ സ്ത്രീകളോടും കുട്ടികളോടു പോലും ഫാഷിസ്റ്റുകൾ കാണിക്കുന്ന നഗ്നമായ മനുഷ്യാവകാശ ലംഘനത്തിന്റെ അങ്ങേയറ്റത്തെ ഉദാഹരണമാണ് യോഗിയുടെ പോലീസിൽ നിന്നുള്ള നടപടിയെന്ന് യോഗം വിലയിരുത്തി.

നിയമം അനുശാസിക്കുന്ന വിധം ജയിലിൽ കഴിയുന്നവരെ കാണാനാണ് യുവാക്കളുടെ കുടുംബാംഗങ്ങൾ ഉത്തർപ്രദേശിലെത്തിയത്. പ്രായാധിക്യമുള്ള സ്ത്രീകളോടും ഏഴുവയസ്സുള്ള കുട്ടിയോടും ഒരംശം പോലും കരുണ കാണിക്കാതെ കുറ്റം ചെയ്യാത്തവരെ അറസ്റ്റ് ചെയ്തു ജയിലിലടച്ച നടപടി നീതീകരിക്കാനാവാത്തതാണ്.

മനുഷ്യാവകാശത്തിന്റെ സകല സീമകളും ലംഘിച്ചുകൊണ്ടാണ് കേന്ദ്രത്തിലെയും ഉത്തർപ്രദേശിലടക്കമുള്ള ഫാഷിസ്റ്റ് ഭരണകൂടങ്ങൾ ന്യൂനപക്ഷ ജനവിഭാഗങ്ങളോടും ദളിതുകളോടും പെരുമാറുന്നത്.

അതേ സമയം ഹിന്ദുത്വ ഫാഷിസ്റ്റ് അക്രമികളുടെ ക്രൂരമായ അക്രമങ്ങളും പീഡനങ്ങളും മഹത്വവൽക്കരിക്കുന്ന തരത്തിലാണ് ഭരണകസക്ഷിയായ ബി.ജെ.പിയും സംഘ്പരിവാരവും ഭരണ സംവിധാനങ്ങളെ ദുരുപയോഗം ചെയ്തു കൊണ്ട് നടത്തുന്നത്.

ഉത്തർപ്രദേശിലെ ഹാത്രസിൽ യുവതിയെ ബലാൽസംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവം റിപ്പോർട്ട് ചെയ്യാൻ പോയതിനാണ് സ്വതന്ത്ര മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനെയും കൂടെ യാത്ര ചെയ്ത വിദ്യാർത്ഥി നേതാക്കളെയും ജയിലിലടച്ചത്.

ഹിന്ദുത്വ ഫാഷിസ്റ്റുകൾ അവരുടെ അക്രമപ്രവർത്തനങ്ങൾ ലോകമറിയുന്നത് ഭയക്കുകയാണ്. നീതിന്യായ വ്യവസ്ഥയുടെ ആനുകൂല്യം അനുവദിക്കാതെ ഒരുവർഷമായി ജയിലിൽ കഴിയുന്ന സിദ്ദീഖ് കാപ്പനെ മോചിപ്പിക്കുന്ന വിഷയത്തിൽ കേരള സർക്കാർ എടുത്ത നിഷേധാത്മക നിലപാട് ഫാഷിസ്റ്റ് നടപടിയാണെന്നും യോഗം അഭിപ്രായപ്പെട്ടു.

സോഷ്യൽ ഫോറം സ്റ്റേറ്റ് കമ്മിറ്റിയുടെ കഴിഞ്ഞ മൂന്നു വർഷത്തെ പ്രവർത്തന റിപ്പോർട്ട് യോഗം അവലോകനം ചെയ്തു. ജിദ്ദ, മക്ക, മദീന, യാമ്പു, തായിഫ് മേഖലകൾ കേന്ദ്രീകരിച്ചു നടത്തിയ വെൽഫെയർ പ്രവർത്തനങ്ങളും ജീവകാരുണ്യ പ്രവർത്തനങ്ങളും യോഗം വിലയിരുത്തി.

കോവിഡ് കാലഘട്ടത്തിൽ ഓരോ മേഖലയിലും ബ്ലോക്ക് കമ്മിറ്റികൾക്കു കീഴിൽ നടത്തിയ പ്രവർത്തങ്ങളെയും സേവന രംഗത്ത് സജീവമായി നിലകൊണ്ട വളണ്ടിയർമാരെയും യോഗം പ്രശംസിച്ചു. സൗദി ദേശീയ ദിനത്തിൽ വിവിധ ആശുപത്രികൾ കേന്ദ്രീകരിച്ചു നടത്തിയ രക്തദാന ക്യാമ്പുകളിൽ പങ്കെടുത്തവരെ അഭിനന്ദിച്ചു.

സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് പ്രസിഡണ്ട് ഹനീഫ കടുങ്ങല്ലൂർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കോയിസ്സൻ ബീരാൻകുട്ടി സ്വാഗതം പറഞ്ഞു. ഷാഫി മലപ്പുറം, യാഹൂട്ടി തിരുവേഗപ്പുറ, മുഹമ്മദ് നിജ ചിറയിൻകീഴ്, അഹമ്മദ് ആനക്കയം, റാസി കൊല്ലം, ഹസ്സൻ മങ്കട, സമീർ പൂനൂർ, സിദ്ദീഖ് എടക്കാട്, മുസ്തഫ പൊൻമള, റാഫി ചേളാരി, മുഹമ്മദ് മുഖ്‌താർ,റഫീഖ് പഴമള്ളൂർ, ജംഷീദ് ചുങ്കത്തറ, അയ്യൂബ് അഞ്ചച്ചവിടി, ഷാഹുൽ ഹമീദ് തുടങ്ങിയവർ സംബന്ധിച്ചു. മുഹമ്മദ് കുട്ടി തിരുവേഗപ്പുറ നന്ദി രേഖപ്പെടുത്തി.

saudi news
Advertisment