Advertisment

കോവിഡ്: ബുധനാഴ്ച സൗദിയിലെ മരണം രണ്ടായി കുറഞ്ഞു; പുതിയ രോഗികൾ 45

New Update

publive-image

Advertisment

ജിദ്ദ: സൗദി അറേബ്യയിൽ ബുധനാഴ്ച്ച കോവിഡ് ബാധയിൽ മരണമടയുന്നവരുടെയും ഗുരുതരാവസ്ഥയിൽ കഴിയുന്നവരുടെയും എണ്ണത്തിൽ വലിയ കുറവ് രേഖപ്പെടുത്തി. എണ്ണം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ കോവിഡിൽ മരിച്ചവരുടെ എണ്ണം രണ്ട് ആയും കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്നവരുടെ എണ്ണം 150 ആയും കുറഞ്ഞു.

ബുധനാഴ്ച പുതുതായി കോവിഡ് പോസിറ്റിവ് ആയ 45 പേരുടെ പ്രവിശ്യ തിരിച്ചുള്ള സ്ഥിതി ഇപ്രകാരമാണ്: റിയാദ് 12, ജിദ്ദ 7, ബുറൈദ 2, മക്ക 2, ത്വായിഫ് 2, റാബിഗ് 2, മറ്റ് 18 ഇടങ്ങളിൽ ഒരാൾ വീതം. ചികിത്സയിലുള്ളവരിൽ 41 പേർ കൂടി സുഖം പ്രാപിച്ചതായും ബുധനാഴ്ച ആരോഗ്യ വകുപ്പ് പുറത്തിറക്കിയ റിപ്പോർട്ട് വെളിപ്പെടുത്തി.

സൗദിയിൽ ഇതുവരെയായി 547,402 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ 8,732 പേരാണ് മരണപ്പെട്ടത്. രോഗം ഭേദമായവരുടെ എണ്ണം 536,447 ഉം ആണ്. കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമാണെന്നും റിപ്പോർട്ട് തുടർന്നു.

രോഗബാധിതരായി തുടരുന്നവരുടെ സ്ഥിതി തൃപ്തികരമാണ്. സൗദി അറേബ്യയിൽ ഇതുവരെ 42,832,823 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു.

Advertisment