Advertisment

മൂല്യച്യുതി വന്ന് അവനവനിലേക്ക് ചുരുങ്ങുന്ന ഒരു സമൂഹമായി മലയാളി മാറി : ടി. ശശിധരന്‍

New Update

publive-image

Advertisment

ഇടം ഭാരവാഹികൾ ഷിഹാബ് അബുബക്കർ (പ്രസിഡണ്ട്), ഷാജഹാൻ എം. ഹസ്സൈനാർ (സെക്രട്ടറി), റിയാസ് പുല്ലാരിയിൽ (ട്രഷറര്‍)

റിയാദ്: കോര്‍പ്പറേറ്റ് വത്ക്കരണത്തിന്റെ ഫലമായി സ്വാർത്ഥചിന്തകള്‍ കൂടി, മൂല്യങ്ങള്‍ നഷ്ടപ്പെട്ട് സ്വന്തം മതത്തിലേക്കും, ജാതിയിലേക്കും, കുടുംബത്തിലേക്കും അവനവനിലേക്കും മാത്രമായി ചുരുങ്ങുന്ന, അവനവനെകുറിച്ച് മാത്രം ചിന്തിക്കുന്ന ഒരു സമൂഹമായി മലയാളി മാറിയെന്ന് ടി. ശശിധരന്‍.

അതിനിടയില്‍ മരുഭൂമിയില്‍ വിയര്‍പ്പൊഴുക്കി സമ്പാദിക്കുന്നതില്‍ നിന്നും ഒരു വിഹിതം ചിലവഴിച്ച് അപരന്റെ വിഷമങ്ങളില്‍ അത്താണിയാകാന്‍ പ്രവര്‍ത്തിക്കുന്ന ഇടം പോലെ ഒരു സംഘടനകള്‍ സമൂഹത്തിന് നല്‍കുന്ന സന്ദേശം വളരെ വലുതാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇടം രണ്ടാം വാര്‍ഷിക പൊതുയോഗം ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഡിവൈഎഫ്ഐ മുൻ സംസ്ഥാന സെക്രട്ടറിയും, യുവജനക്ഷേമ ബോർഡ് മുൻ വൈസ് ചെയർമാനും, നിലവിൽ സിപിഐ (എം) മാള ഏരിയ കമ്മറ്റിയംഗവുമായ ടി. ശശിധരന്‍.

ഇടം പ്രസിഡന്റ് നവാസ് മൈതീന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ ഇടം സെക്രട്ടറി യൂനസ് ഹുസൈൻ സ്വാഗതം പറഞ്ഞു. പ്രവര്‍ത്തന – സംഘടനാ റിപ്പോര്‍ട്ടുകള്‍ ഇടം സെക്രട്ടറി യൂനസ് ഹുസ്സൈൻ, സാമ്പത്തിക റിപ്പോര്‍ട്ട് ട്രഷറര്‍ ഷാജഹാന്‍ എം ഹസൈനാരും അവതരിപ്പിച്ചു.

ഇടം പൊതുയോഗത്തില്‍ പങ്കെടുത്ത നിരവധി അംഗങ്ങള്‍ റിപ്പോര്‍ട്ടുകളില്‍ മേലുള്ള ചര്‍ച്ചകളില്‍ പങ്കെടുത്തു. പ്രവര്‍ത്തന – സംഘടനാ - സാമ്പത്തിക റിപ്പോര്‍ട്ടുകളില്‍ മേല്‍ നടന്ന ചര്‍ച്ചകള്‍ക്ക് യഥാക്രമം സെക്രട്ടറി യൂനസ് ഹുസ്സൈൻ, ട്രഷറര്‍ ഷാജഹാന്‍ എം ഹസൈനാരും മറുപടി പറഞ്ഞു.

അടുത്ത ഒരു വര്‍ഷം സംഘടനയെ നയിക്കാന്‍ 21 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ പൊതുയോഗം തിരഞ്ഞെടുത്തു. ഷിഹാബ് അബുബക്കർ (പ്രസിഡണ്ട്), ഷാജഹാൻ എം. ഹസ്സൈനാർ (സെക്രട്ടറി), റിയാസ് പുല്ലാരിയിൽ (ട്രഷറര്‍), സഫര്‍ പൈമറ്റം, അഖിലേഷ് മാത്യു (ജോയിന്‍റ് സെക്രട്ടറിമാര്‍), അഷറഫ് നെടുങ്ങാട്ട്, ഹസീന റസാഖ് (വൈസ് പ്രസിഡണ്ടുമാര്‍), അനു അഖിലേഷ് (വുമന്‍സ് കോ ഓര്‍ഡിനേറ്റര്‍), അജാസ് ഓ ജമാല്‍ (പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍), സിജിൻ കൂവള്ളൂർ (മീഡിയ കോ ഓര്‍ഡിനേറ്റർ), എന്നിവരെ ആദ്യ എക്സിക്യൂട്ടീവ് യോഗം തിരഞ്ഞെടുത്തു. അജിൽസ് ഓ ജമാൽ നന്ദി പറഞ്ഞു.

ഇടം ഭാരവാഹികൾ ഷിഹാബ് അബുബക്കർ (പ്രസിഡണ്ട്), ഷാജഹാൻ എം. ഹസ്സൈനാർ (സെക്രട്ടറി), റിയാസ് പുല്ലാരിയിൽ (ട്രഷറര്‍)

saudi news
Advertisment