Advertisment

സൗദി ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ''നേർവഴി'' ആദർശ സംഗമം സംഘടിപ്പിക്കുന്നു

New Update

publive-image

തുറൈഫ് (സൗദി അറേബ്യ): സൗദി ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ദേശീയാടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന മൂന്നു മാസം നീണ്ടു നിൽക്കുന്ന "ഉത്തമ കുടുംബം സുരക്ഷിത സമൂഹം" എന്ന കാമ്പയിനിന്റെ ഭാഗമായി സൗദി ഇന്ത്യൻ ഇസ്‌ലാഹി സെന്റർ തുറൈഫ് ഘടകം ഒക്ടോബർ 8 വെള്ളിയാഴ്ച്ച സൗദി സമയം ഉച്ചക്ക് ഒന്നര മണിക്ക് 'നേർവഴി - ആദർശ സംഗമം' സംഘടിപ്പിക്കുന്നു.

പരിപാടിയിൽ സയ്യിദ് സുല്ലമി (ജംഇയ്യത്തു ദ്ദഅവ വൽ ഇർഷാദ്, തുറൈഫ്) അധ്യക്ഷനായിരിക്കും. മൗലവി അബ്ദുൽ കലാം ഒറ്റത്താണി പ്രഭാഷണം നിർവ്വഹിക്കും. നാസർ നടുവട്ടം, അബ്ദുൽ ജബ്ബാർ ഒറ്റപ്പാലം, സൈഫുദ്ധീൻ കാരപ്പുറം സഅദ് തൃശൂർ തുടങ്ങിയവർ സംസാരിക്കും.

saudi news
Advertisment