Advertisment

കോവിഡ്: വെള്ളിയാഴ്ച സൗദിയിൽ മരണം മൂന്ന്; പുതിയ രോഗികൾ 48; ഗുരുതരാവസ്ഥയിലുള്ളവർ 138

New Update

publive-image

ജിദ്ദ: സൗദി അറേബ്യയിൽ വെള്ളിയാഴ്ച 48 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ചികിത്സയിലുള്ളവരിൽ 41 പേർ കൂടി സുഖം പ്രാപിക്കുകയും ചെയ്തു. മൂന്ന്​​ മരണങ്ങളാണ്​ റിപ്പോർട്ട്​ ചെയ്​തത്​. സൗദി ആരോഗ്യ മന്ത്രാലയം വെളളിയാഴ്ച്ച വൈകീട്ട് പുറത്ത് വിട്ട ദിനേനയുള്ള കൊറോണാ സ്ഥിതിവിവര റിപ്പോർട്ട് പ്രകാരമുള്ള കണക്കാണ് ഇത്. കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറുകൾക്കിടയിലുള്ള വിവരണങ്ങളാണ് ഓരോ ദിവസത്തെയും സ്ഥിതിവിവര റിപ്പോർട്ടിൽ ഉണ്ടാകാറ്.

ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 547,497 ഉം രോഗമുക്തരുടെ എണ്ണം 536,534 ഉം ആയി. ആകെ മരണസംഖ്യ 8,739 ആയും ഉയർന്നു. ഗുരുതരാവസ്ഥയിൽ കഴിയുന്നവരുടെ എണ്ണം 138 ആണ്​.

Advertisment