Advertisment

ജനങ്ങളുടെ രാഷ്ട്രീയ നിസ്സംഗത ഫാസിസത്തിന് വളമാകുന്നു: മുഹമ്മദ് ‌കോയ ചേലമ്പ്ര

New Update

publive-image

Advertisment

ബ്ലോക്ക്‌ കമ്മിറ്റി ഭാരവാഹികള്‍: മുസ്തഫ ആറ്റൂർ (പ്രസിഡന്റ്‌‌),‌ മുഹമ്മദലി എടക്കര (വൈസ് പ്രസിഡന്റ്‌), റിഷാദ് പരപ്പനങ്ങാടി (സെക്രട്ടറി

ജീസാൻ: ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ അഭിമുഖീകരിക്കുന്ന കാതലായ പ്രശ്നങ്ങളെ

രാഷ്ട്രീയമായി നേരിടാൻ ശ്രമിക്കാതെ നിസ്സംഗരായി നിലകൊള്ളുന്നത്‌ ഹിന്ദുത്വ

ഫാസിസത്തിന്റെ വളർച്ചക്ക് വളമായി മാറിക്കൊണ്ടിരിക്കുന്നതായി ഇന്ത്യൻ സോഷ്യൽ

ഫോറം അബഹ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ മുഹമ്മദ് കോയ ചേലമ്പ്ര അഭിപ്രായപ്പെട്ടു.

നാടിനെ അരാജകത്വത്തിലേക്ക്‌ നയിച്ചുകൊണ്ടിരിക്കുന്നവരുടെ കൈക്ക് പിടിക്കാൻ

തയ്യാറായി, ജനാധിപത്യ ഇന്ത്യയെ സംരക്ഷിക്കുവാൻ വേണ്ടിയുള്ള രാഷ്ട്രീയ ശാക്തീകരണ

പ്രവർത്തങ്ങൾക്ക്‌ യുവാക്കൾ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. 2021-24 കാലയളവിലേക്കുള്ള ഇന്ത്യൻ സോഷ്യൽ ഫോറം ജീസാൻ ബ്ലോക്ക്‌ കമ്മിറ്റി തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ ബ്ലോക്ക്‌ കമ്മിറ്റി ഭാരവാഹികളായി മുസ്തഫ ആറ്റൂർ (പ്രസിഡന്റ്‌‌),‌ മുഹമ്മദലി എടക്കര (വൈസ് പ്രസിഡന്റ്‌), റിഷാദ് പരപ്പനങ്ങാടി (സെക്രട്ടറി) സനോഫർ വള്ളക്കടവ്, അസീബ് ആലപ്പുഴ, കുഞ്ഞുമുഹമ്മദ് സ്വബിയ (ജോ: സെക്രട്ടറിമാർ) ഹംസ മൗലവി കാവനൂർ, മുജീബ് വണ്ടൂർ, മുസ്തഫ ഗർഫി (എക്സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.

മുഹമ്മദ്‌ കോയ ചേലമ്പ്ര , അബൂഹനീഫ മണ്ണാർക്കാട്‌, മുഹമ്മദലി എടക്കര, റിഷാദ്‌ ദർബ്‌

എന്നിവർ തിരഞ്ഞെടുപ്പ്‌ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകി.

saudi news
Advertisment