Advertisment

മുപ്പത്തിയൊന്ന് വർഷത്തെ സൗദിയിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് റോയ് മാത്യു മടങ്ങുന്നു; ഓഐസിസി യാത്രയയപ്പ് നൽകി

New Update

publive-image

Advertisment

ജിദ്ദ: മുപ്പത്തിയൊന്ന് വർഷത്തെ സൗദിയിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഓഐസിസി ഗ്ലോബൽ കമ്മിറ്റി അംഗവും ജിദ്ദയിലെ സാമൂഹ്യ, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ നിറ സാന്നിധ്യവുമായിരുന്ന റോയ് മാത്യുവിന് ഓഐസിസി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി യാത്രയയപ്പ് നൽകി .

കറകളഞ്ഞ കോൺഗ്രസ് കാരനായി കൊണ്ട് തന്നെ ജീവകാരുണ്യ രംഗത്തും കലാരംഗങ്ങളിലും സജീവമായി പ്രവർത്തിക്കുകയും അടിസ്ഥാന മേഖലകളിൽ കഴിയുന്നത്ര ശ്രദ്ധ കൊടുത്ത് പരമാവധി ആളുകൾക്ക് സഹായ സഹകരണങ്ങൾ നൽകുകയും ചെയ്ത വ്യക്തിയാണ് റോയ് മാത്യു എന്ന് യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചവർ അഭിപ്രായപ്പെട്ടു

ചടങ്ങിൽ ആക്ടിംഗ് പ്രസിഡണ്ട് സാക്കിർ ഹുസൈൻ എടവണ്ണ അദ്ധ്യക്ഷത വഹിച്ചു. കമ്മിറ്റിയുടെ മെമെന്റോ നൽകുകയും ചെയ്തു. ഗ്ലോബൽ കമ്മിറ്റി സിക്രട്ടറി റഷീദ് കൊളത്തറ, കെ പി സി സി ഐ ടി സെൽ കൺവീനർ ഇഖ്ബാൽ പൊക്കുന്നു, നാഷണൽ കമ്മിറ്റി സിക്രട്ടറി നാസിമുദ്ദീൻ മണനാക്ക്, ജനറൽ സിക്രട്ടറി നൗഷാദ് അടൂർ, മജീദ് നഹ, മോഹൻ ബാലൻ, അബ്ദുൽ ഖാദർ എറണാംകുളം, മൗഷ്മി ശരീഫ്, അനിൽ ബാബു, ലത്തീഫ് മക്രേരി, സിദ്ദീഖ് ചോക്കാട് എന്നിവർ പ്രസംഗിച്ചു. റോയ് മാത്യു യാത്രയയപ്പിന് നന്ദി രേഖപ്പെടുത്തി മറുപടി പ്രസംഗം നടത്തി. മുജീബ് മൂത്തേടം സ്വാഗതവും ഫസലുള്ള വെള്ളൂവമ്പാലി നന്ദിയും പറഞ്ഞു.

saudi news
Advertisment