Advertisment

"പ്രിയപ്പെട്ട നബി": ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം അൽ ജൗഫ് ഘടകം സംഘടിപ്പിച്ച  'പ്രവാചക സന്ദേശ സദസ്സ് ' ദിശാബോധം നൽകി

New Update

publive-image

Advertisment

അൽ ജൗഫ് (സൗദി അറേബ്യ): "ഭാരങ്ങൾ ഇറക്കിവെക്കുക; ചങ്ങലകൾ അഴിച്ചു മാറ്റുക" എന്ന പ്രമേയത്തിൽ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം അൽ ജൗഫ് ഘടകം പ്രവാചക സന്ദേശ സദസ്സ് സംഘടിപ്പിച്ചു. പ്രവാചകജീവിതം കൊണ്ട് അന്വർത്ഥമാക്കപ്പെട്ട കാര്യങ്ങൾ പ്രവാസികൾക്കിടയിൽ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് സകാക്ക, ദോമത്തുൽ ജൻധൽ എന്നിവിടങ്ങളിൽ പരിപാടികൾ നടത്തിയത്.

സമൂഹത്തിൽ നടക്കുന്ന മനുഷ്യത്വ വിരുദ്ധപ്രവണതകളെ പ്രവാചകജീവിതം കൊണ്ട് നേരിടാൻ എല്ലാവരും തയ്യാറാവണമെന്ന് സദസ്സ് ആഹ്വാനം ചെയ്തു. നീതി തേടി അലയുന്ന ജനതക്കൊപ്പം നിൽക്കേണ്ട അധ്യാപനമാണ് പ്രവാചകൻ കാണിച്ചു തന്നത്. അതിലൂടെ നാമും സഞ്ചരിക്കേണ്ടതുണ്ട്. ഫ്രറ്റേണിറ്റി ഫോറം ഹായിൽ ചാപ്റ്റർ സെക്രട്ടറി അൻസിൽ മൗലവി ആലപ്പുഴ പ്രമേയ പ്രഭാഷണം നടത്തി. പരിപാടികൾക്ക് നജീബ് വള്ളക്കടവ്, സാക്കിർ ഹുസൈൻ, ഷാഫി കലന്തർ, റിയാസ് മംഗലാപുരം എന്നിവർ നേതൃത്വം നൽകി.

publive-image

പ്രവാചകജീവിതത്തെ ആസ്പദമാക്കി കുട്ടികളുടെ ഇസ്ലാമിക കലാപരിപാടികളും നടന്നു. ഫസീല നജീബ്, ഷിഫാന സമീർ എന്നിവർ നിയന്ത്രിച്ചു. ഹസീന ഷൗക്കത് കുട്ടികൾക്ക് സമ്മാനം നൽകി.

saudi news
Advertisment