Advertisment

സൗദി വെസ്റ്റ് നാഷനൽ കലാലയം സാംസ്കാരിക വേദി ഏർപ്പെടുത്തിയ കലാലയം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; അലി പൊന്നാനി, ശിഹാബ് കരുവാരകുണ്ട് എന്നിവർ ജേതാക്കൾ

New Update

publive-image

Advertisment

ജിദ്ദ: പ്രവാസി സാഹിത്യോത്സവിനോടനുബന്ധിച്ച് സൗദി വെസ്റ്റ് നാഷനൽ കലാലയം സാംസ്കാരിക വേദി ഏർപ്പെടുത്തിയ കലാലയം പുരസ്കാരം പ്രഖ്യാപിച്ചു. കഥാ പുരസ്കാരത്തിന് അലി പൊന്നാനിയുടെ 'നിലാവ് പെയ്യുന്നിടങ്ങൾ' എന്ന കഥയും, കവിതാ പുരസ്കാരത്തിന് ശിഹാബ് കരുവാരകുണ്ടിന്റെ 'ഇടവഴികൾ കത്തുന്നത്' എന്ന കവിതയുമാണ് തെരെഞ്ഞെടുക്കപ്പെട്ടത്.

പ്രവാസി സാഹിത്യോത്സവ് വേദിയിൽ വെച്ച് ആർ എസ് സി ഗൾഫ് കൗൺസിൽ അംഗം ഡോ: മുഹ്സിൻ അബ്ദുൽ ഖാദർ പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചു. രിസാല പത്രാധിപ സമിതി അംഗം മുഹമ്മദ്‌ അലി കിനാലൂരിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ജൂറിയാണ് പുരസ്‌കാര നിർണയം നടത്തിയത്.

തീക്ഷ്ണമായ ചുറ്റുപാടുകളും, പ്രവാസത്തിന്റെ നോവും, സമകാലിക സംഭവങ്ങളുമടക്കം വിഷയീഭവിച്ച മികച്ച രചനകളാണ് മത്സരത്തിന് എത്തിയതെന്ന് ജൂറി അഭിപ്രായപ്പെട്ടു. കലാലയം സാംസ്‌കാരിക വേദി നൽകുന്ന പ്രശസ്തി പത്രവും ക്യാഷ് അവാർഡും പിന്നീട് സമ്മാനിക്കും

Advertisment