Advertisment

രണ്ട് പതിറ്റാണ്ടത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന മരക്കാർ ഇ.പിക്ക് ജിദ്ദ പാന്തേഴ്സ് യാത്രയയപ്പ് നൽകി

New Update

publive-image

Advertisment

മരക്കാർ ഇ.പിക്കുള്ള ജിദ്ദ പാന്തേഴ്സ് ക്ലബ്ബിൻറെ ഉപഹാരം ക്ലബ്ബ് ഭാരവാഹികൾ ചേർന്ന് നൽകുന്നു

ജിദ്ദ: പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ജിദ്ദ പാന്തേഴ്സ് രക്ഷാധികാരികളിലൊരാളായ മുഹമ്മദ് മരക്കാർ ഇ.പി ക്ക് ക്ലബ്ബ് അംഗങ്ങൾ ചേർന്ന് യാത്രയയപ്പ് നൽകി. കോഴിക്കോട് ജില്ലയിലെ ഫറോക്ക് കരുവൻ തിരുത്തി സ്വദേശിയായ മരക്കാർ, രണ്ട് പതിറ്റാണ്ടോളമായി സൗദിയുടെ വിവിധ ഭാഗങ്ങളിലായി പ്രവാസ ജീവിതം നയിച്ച് പോരുകയായിരുന്നു.

പത്ത് വർഷത്തോളമായി സൗദിയിലെ പ്രശസ്ത കമ്പനിയായ ആക്സ്യൂം ടെലികോമിലാണ് ജോലി ചെയ്തിരുന്നത്. ഖാലിദ് വലീദ് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ജിദ്ദ പാന്തേഴ്സ് ഭാരവാഹികൾ ചേർന്ന് മൊമൻ്റോ നൽകി.

കെ.എൻ.എ ലത്തീഫ്, സമീർ കുഞ്ഞ നീറാട്, അഷ്റഫ് ആലങ്ങാടൻ, ഷാഹിദ് കളപ്പുറത്ത്, നൗഷാദ് ബാവ, ഇർഷാദ് കളത്തിങ്ങൽ, നിസാർ നടുക്കര, നവാസ് സി പി, സമീർ കളത്തിങ്ങൽ, ഇംതാദ്, ജംഷീദ്, അബു ഊരകം തുടങ്ങിയവർ സംബന്ധിച്ചു.

Advertisment