Advertisment

രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർത്ത സംഭവത്തിൽ ജിദ്ദാ ഓഐസിസി പ്രതിഷേധിച്ചു

New Update

publive-image

Advertisment

ജിദ്ദ: കോൺഗ്രസ് നേതാവും വയനാട് പാർലിമെന്റ് അംഗവുമായ രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് അടിച്ച് തകർത്തത് പോഷക സംഘടനകളെ സിപിഎം കയറൂരി വിട്ടതിന്റെ ഉദാഹരണമാണെന്നും കേരളത്തിലെ ഗുണ്ടാ വിളയാട്ടം ഗവർമ്മെണ്ട് സ്പോൺസേഡ് പരിപാടികളാണെന്നും ഓഐസിസി സൗദി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ട് സാക്കിർ ഹുസൈൻ എടവണ്ണ പ്രതിഷേധ കുറിപ്പിൽ അറിയിച്ചു.

സുപ്രീം കോടതിയുടെ വിധിയിൽ നിലപാടെടുക്കേണ്ടത് കേരളാ സർക്കാറും കേന്ദ്ര സർക്കാരുമാണെന്നിരിക്കെ ഈ രണ്ട് സർക്കാരുകളിലും ഭാഗമല്ലാത്ത രാഹുൽ ഗാന്ധിക്കെതിരെയുള്ള എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും പ്രകടനം ബിജെപിയെയും നരേന്ദ്ര മോദിയെയും പ്രീണിപ്പിക്കാനും സന്തോഷിപ്പിക്കാനുമുള്ള നയമാണെന്നും അത് പിണറായി വിജയൻറെ നയമാണെന്നും പിണറായി വിജയനെതിരെ പ്രകടിപ്പിക്കാൻ അവർ അശക്തരാണെന്നും പ്രതിഷേധക്കുറിപ്പിൽ പറഞ്ഞു.

ജനാധിപത്യ രീതിയിൽ കോൺഗ്രസ് നടത്തുന്ന പ്രതിഷേധങ്ങൾ കോൺഗ്രസിന്റെ പോരായ്മയായി കാണരുതെന്നും കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നും അല്ലെങ്കിൽ ആരോഗ്യമുള്ള യുവത്വവുമുള്ള യുവജനങ്ങളിലൂടെ മറുപടി നൽകാൻ കോൺഗ്രസിന് കഴിയുമെന്നും പതിഷേധക്കുറിപ്പിൽ പറഞ്ഞു.

Advertisment