Advertisment

മഹാമാരിയിലെ "മാലാഖമാരെ" ഖുലൈസ് കെ എം സി സി ആദരിച്ചു

New Update

publive-image

Advertisment

ഖുലൈസ് (സൗദി അറേബ്യ): ഖുലൈസ് ജനറല്‍ ഹോസ്പിറ്റലില്‍ കോവിഡ് കാലത്തെ ദുരന്ത മുഖത്ത് ജോലി ചെയ്ത പത്ത് നഴ്സുമാരെ ഖുലൈസ് കെ എം സി സി ആദരിച്ചു. വനിതകളും കുടുംബിനികളും ഉള്‍പെടെ മുന്നൂറോളം പ്രവര്‍ത്തകര്‍ പങ്കെടുത്ത സമ്മേളനത്തിൽ വെച്ചാണ് "മാലാഖമാർ" ആദരവ് കൈപ്പറ്റിയത്.

ജിദ്ദ കെ എം സി സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര സമ്മേളനം ഉദ്ഘാടനം നിര്‍വഹിച്ചു. അസീസ് കൂട്ടിലങ്ങാടി അധ്യക്ഷത വഹിച്ചു.

മുസ്തഫ കാസര്‍ക്കോട്,ഹൈദര്‍ കോട്ടക്കല്‍, ഉമ്മര്‍ മണ്ണാര്‍ക്കാട്, അഷ്റഫ് പടപറമ്പ്, റഷീദ് എറണാങ്കുളം, സാമ്പില്‍ മമ്പാട്, മജീദ് പുകയൂർ, കരീം മലവി,അദുപ്പ മഞ്ചേരി, ഷാഫി പെരിന്തല്‍മണ്ണ, റാഷിഖ് മഞ്ചേരി, കുഞുട്ടി മക്കരപറമ്പ്, ഫിറോസ് മക്കരപറമ്പ്, അഷ്റഫ് പെരുവള്ളൂര്, നാസര്‍ ഓജര്‍, ജാബിര്‍ മലയില്‍, ഷുക്കൂര്‍ ഫറോഖ്, അക്ബര്‍ ആട്ടീരി, അസീസ് അസ്ഹരി, ശിഹാബ് മരവട്ടം, ഹാരിസ് പട്ടാമ്പി, ബാപുട്ടി മക്കരപറമ്പ, സലീന ഇബ്രാഹീം, ഫസീല ആരിഫ്, ജസീന റാഷിക്ക് മുതലായവർ പിന്നണിയിൽ പ്രവർത്തിച്ചു..

ആരിഫ് പഴയകത്ത് സ്വാഗതവും ഇബ്രാഹീം വന്നേരി നന്ദിയും പറഞു

Advertisment