Advertisment

"അത് ട്രാജഡിയല്ല, വാഗൺ കൂട്ടക്കൊല": മലപ്പുറം ജില്ലാ പഞ്ചായത്തംഗം അഡ്വ. പിവി മനാഫ്

New Update

publive-image

Advertisment

ജിദ്ദ : നമ്മുടെ ചരിത്രം ശരിയായ രീതിയിൽ ആ ഴത്തിൽ പഠിക്കാനും ചരിത്ര ശേഷിപ്പിക്കുകൾ നശിക്കാതെ സൂക്ഷിക്കാനും നമ്മൾ തന്നെ തയ്യാറകണമെന്ന് മുസ്ലീം ലീഗ് നേതാവും മലപ്പുറം ജില്ല പഞ്ചായത്ത് അംഗവുമായ അഡ്വ. പിവി മനാഫ് പറഞ്ഞു, ജിദ്ദ ഏറനാട് മണ്ഡലം കെ.എം.സി.സി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലബാർ കലാപത്തോടനുബന്ധിച്ച് ബ്രിട്ടീഷ് ഭരണകൂടം നടത്തിയ ഏറ്റവും ക്രൂരമായ നരനായാട്ടാണ് 'വാഗൺ ട്രാജഡി'. നമ്മൾ അടക്കം അതിനെ വാഗൺ ട്രാജഡി എന്നാണ് പറയുന്നതും എഴുതുന്നതും. യഥാർത്തത്തിൽ അത് ട്രാജഡിയല്ല. മനഃപൂർവം ചെയ്ത കുരുതി എങ്ങിനെ കേവലം ട്രാജഡി ആവും? മറിച്ച്, അത് 'വാഗൺ കൂട്ടക്കൊല' ആയിരുന്നു.

നമ്മൾ ഉണ്ടാക്കുന്ന സ്മാരകത്തിൽ അങ്ങിനെ എഴുതുണമെന്നും മുസ്ലിംലീഗ് നേതാവ് ഉപദേശിച്ചു. പൂക്കോട്ടൂരിൽ മലബാർ കലാപവുമായി ബെന്ധപെട്ടോ, വാഗൺ കൂട്ടക്കൊലയുമായി ബന്ധപ്പെട്ടോ ചരിത്ര ശേഷിപ്പോ, സ്മാരകങ്ങളോ ഇല്ല എന്നത് ഖേദകരമാണ് - അതിന് ഒരു ചെറിയ പരിഹാരം എന്ന നിലക്ക് ജില്ലാ പഞ്ചയാത്തിൽ നിന്ന് ഒരു കോടി അനുവദിക്കാനായതിൽ സന്തോഷവാനാണ് എന്നും അദ്ദേഹം പറഞ്ഞു.

കെ എം സി സി ജിദ്ദ സെന്റര് കമ്മറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര ചടങ്ങ് ഉൽഘാടനം ചെയ്തു, പ്രസിഡന്റ് അഷ്‌റഫ് എം കെ അധ്യക്ഷദ വഹിച്ചു.

പരിപാടിയിൽ ഏറനാട് മണ്ഡലം സാമുഹിക സുരക്ഷാ സ്‌കീം ഉൽഘാടനം എടവണ്ണ പഞ്ചയാത്ത് കെ എം സി സി ഭാരവാഹി ഹബീബ് കാഞ്ഞിരാലക്ക് നൽകി കൊണ്ട് അഡ്വ. പിവി മനാഫ് നിർവഹിച്ചു.

ഇസ്ഹാഖ് പൂണ്ടോളി, ജിദ്ദ മലപ്പുറം കെ എം സി സി പ്രസിഡന്റ് സീതി കൊളക്കാടൻ, ഇല്ലിയാസ് കല്ലിങ്ങൽ, സുൽഫീക്കർ ഒതായി, മണ്ഡലം പഞ്ചയാത്ത് ഭാരവാഹികളായ മൊയ്‌ദീൻ കുട്ടി, കാവനൂർ, അലി കീഴുപറമ്പ്, അബൂബക്കർ കെ സി പള്ളിമുക്ക്, അബ്ദു റഹിമാൻ തങ്ങൾ, റഷീദ് എക്കാപറമ്പ് എന്നിവർ ആശംസ അറിയിച്ചു,

ഏറനാട് മണ്ഡലം കെ എം സി സി. ജനറൽ സെക്രട്ടറി സൈതലവി കുഴിമണ്ണ സ്വാഗതവും മൻസൂർ അരീക്കോട് നന്ദിയും പറഞ്ഞു. സുനീർ എക്കാപറമ്പ് നിർവഹിച്ച ഖുർആൻ പാരായണത്തോടെയായിരുന്നു പരിപാടി ആരംഭിച്ചത്.

Advertisment