Advertisment

ഭാവദീപ്തമായ് "ഭാരതീയം 2023"; പി ജെ എസ് വാർഷികം കെങ്കേമമായി

New Update

publive-image

Advertisment

ജിദ്ദ: പത്തനംതിട്ട ജില്ലാ സംഗമം (പി ജെ എസ്) ജിദ്ദയുടെ പതിനാലാമത് വാർഷികം "ഭാരതീയം 2023" ജിദ്ദയിലെ ഇന്ത്യൻ ജനാവലിയ്ക്ക് അവിസ്മരണീയമായ സായാഹ്നം സമ്മാനിച്ചു. ജിദ്ദ ഇന്ത്യൻ കോൺസിലേറ്റ് അങ്കണത്തിൽ അരങ്ങേറിയ "ഭാരതീയം 2023" സംഗീത, നൃത്ത, നടന ഇനങ്ങളിലൂടെ സാംസ്കാരികാനുഭൂതി പകർന്നു.

മുഖ്യാതിഥിയായ കോൺസുലേറ്റ് പാസ്സ് പോർട്ട്‌ വിഭാഗം വൈസ് കൌൺസിൽ പി ഹരിദാസൻ വാർഷികാഘോഷം ഉദ്‌ഘാടനം ചെയ്തു. പ്രസിഡന്റ്‌ അലി തേക്കുതോട് അദ്ധ്യക്ഷത വഹിച്ചു. ജനറൽ റിപ്പോർട്ട്‌ വെൽഫെയർ കൺവീനർ നൗഷാദ് അടൂർ അവതരിപ്പിച്ചു.

2023-24 വർഷത്തെ ഭാരവാഹികളായി ജോസഫ് വർഗീസ് - പ്രസിഡൻ്റ്, ജയൻ നായർ - ജനറൽ സെക്രട്ടറി, ഷറഫുദീൻ - ഖജാൻജി, സന്തോഷ് ജീ നായർ - വൈസ് പ്രസിഡൻറ് അഡ്മിൻ, അയ്യൂബ് ഖാൻ പന്തളം - വൈസ് പ്രസിഡൻറ് ആക്ടിവിറ്റി എന്നിവരെ രക്ഷാധികാരി ജയൻ നായർ പ്രഖ്യാപിച്ചു, ജോസഫ് വർഗീസ് "വിഷൻ 2024" അവതരിപ്പിച്ചു.

publive-image

പ്രശസ്ത നാടക കലാ സംവിധായകനായ സന്തോഷ് കടമ്മനിട്ട സംവിധാനം ചെയ്ത് പി ജെ എസ് നാടക സംഘം അണിയിച്ചൊരുക്കിയ "പെരുന്തച്ചൻ" എന്ന നൃത്ത സംഗീത നാടകം പ്രേക്ഷക പ്രശംസ കയ്യടക്കി. അനിൽ ജോൺ അടൂർ, സിയാദ് പടുതോട്, ബൈജു പി മത്തായി, ജോർജ്ജ് ഓമല്ലൂർ, ജോബി റ്റി ബേബി, ഷിജു മാത്യു, അനൂപ് ജീ നായർ, സുശീല ജോസഫ്, പ്രിയാ സഞ്ജയ്‌, ദീപിക സന്തോഷ്‌, സൗമ്യാ അനൂപ് എന്നിവരാണ് നാടകത്തിൽ അരങ്ങിലെത്തിയത്.

പ്രസ്തുത കലാ മാമാങ്കത്തിൽ പ്രശസ്ത നൃത്ത അദ്ധ്യാപിക പുഷ്‌പാ സുരേഷ്, ജയശ്രീ പ്രതാപൻ, കൂടാതെ കുമാരിമാരായ ദീപിക സന്തോഷ്, കൃതിക രാജീവ് , റിദീഷ റോയ് എന്നിവർ ചിട്ടപ്പെടുത്തിയ വിവിധങ്ങളായ നൃത്ത രുപങ്ങൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. ജിദ്ദയിലെ പ്രശസ്ത ഗായകരായ മിർസാ ഷെരിഫ് , എബി കെ ചെറിയാൻ മാത്തൂർ, ജോബി ടി ബേബി, ഷറഫുദ്ദീൻ പത്തനംതിട്ട, രഞ്ജിത് മോഹൻ നായർ, തോമസ്‌ പി കോശി എന്നിവർ ഗാനങ്ങൾ ആലപിച്ചു.

സംഘടനയുടെ സജീവ പ്രവർത്തകർ ആയിരിക്കെ മരണപ്പെട്ട പരേതരായ ഉല്ലാസ് കുറുപ്പ് ഷാജി ഗോവിന്ദ് എന്നിവരുടെ പേരിൽ പി ജെ എസ് വർഷം തോറും നൽകി വരാറുള്ള മെമ്മോറിയൽ അവാർഡുകൾ ഈ വർഷം യഥാക്രമം മുതിർന്ന മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ മുസാഫിർ, ആതുര സേവന രംഗത്തു നിന്നു പ്രവർത്തിച്ച സാമൂഹിക പ്രവർത്തനങ്ങളെ കണക്കിലെടുത്ത് ഡോക്ടർ വിനീത പിള്ള എന്നിവർക്ക് സമ്മാനിച്ചു.

publive-image

പന്ത്രണ്ടാം ക്ലാസിൽ ഉയർന്ന മാർക്കോടെ വിജയം നേടിയ അജ്മി സാബുവിന് എഡ്യൂക്കേഷൻ അവാർഡും സമ്മാനിച്ചു. വാർഷിക ആഘോഷ ചടങ്ങിൽ സിനി ആർട്ടിസ്റ്റ് സിയാദ് അബ്ദുള്ള പടുതോടിനേയും, സംഘടനയ്ക്കു നല്കി വരുന്ന പ്രവർത്തനങ്ങളെ കണക്കിലെടുത്ത് മുൻ പ്രസിഡൻ്റ് വർഗീസ് ഡാനിയേലിനെയും ആദരിച്ചു.

പ്രോഗ്രാം ജനറൽ കൺവിനർ സന്തോഷ്‌ കടമ്മനിട്ട, കോർഡിനേറ്റർ മനോജ് മാത്യു അടൂർ, ജോയിൻ്റ് സെക്രട്ടറി എൻ.ഐ.ജോസഫ്, ഫിനാൻസ് കൺവീനർ വർഗീസ് ഡാനിയൽ, കൾച്ചറൽ കൺവിനർ മാത്യു തോമസ്‌ കടമ്മനിട്ട, ലോജിസ്റ്റിക് കൺവിനർ നവാസ് ഖാൻ ചിറ്റാർ, പബ്ലിക് റിലേഷൻ അനിൽ കുമാർ പത്തനംതിട്ട, ഷറഫുദീൻ പത്തനംതിട്ട, സന്തോഷ് കെ ജോൺ, അനിയൻ ജോർജ്ജ് പന്തളം, സലിം മജീദ്, സാബു മോൻ പന്തളം, സന്തോഷ്‌ പൊടിയൻ, രഞ്ജിത് മോഹൻ നായർ എന്നിവർ നേതൃത്വം നൽകി. വനിതാ വിഭാഗം കൺവിനർ ബിജി സജി, ചിൽഡ്രൻസ് വിഭാഗം പ്രസിഡൻ്റ് ശ്വേതാ ഷിജു എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി. അവതാരകർ അശ്വതി ബാലനും അഖിലാ റോയിയും ആയിരുന്നു

ജനറൽ സെക്രട്ടറി ജോർജ്ജ് വറുഗീസ് പന്തളം സ്വാഗതവും, ഖജാൻജി മനു പ്രസാദ് നന്ദിയും പറഞ്ഞു.

Advertisment