Advertisment

ചൊവാഴ്ച ചന്ദ്രപ്പിറവി കണ്ടതായി സ്ഥിരപ്പെട്ടില്ല; സൗദിയിലും നിരവധി മുസ്‌ലിം രാജ്യങ്ങളിലും വ്രതാരംഭം വ്യാഴാഴ്ച

New Update

publive-image

Advertisment

ജിദ്ദ: ശഅബാൻ ഇരുപത്തി ഒമ്പത് ചൊവാഴ്ച സന്ധ്യയിൽ മാസപ്പിറവി ദൃശ്യമായതായി സ്ഥിരപ്പെടാത്തതിനെ തുടർന്ന് ഹിജ്റാബ്ദം 1444 ലെ റംസാൻ വ്രതാരംഭം മാർച്ച് 23, വ്യാഴ്ചയായിരിക്കുമെന്ന് സൗദി കൊട്ടാര വിക്ജ്ഞാപനം അറിയിച്ചു. ചന്ദ്രപ്പിറവി ദൃശ്യമായതായി എവിടെ നിന്നും നിരീക്ഷണ കേന്ദ്രങ്ങളിൽ നിന്നോ വ്യക്തികളിൽ നിന്നോ വിവരം ലഭിക്കാത്ത കാര്യം സുപ്രീം ജുഡീഷ്യറി സ്ഥിരപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൊട്ടാര വിക്ജ്ഞാപനം.

ചൊവാഴ്ച അസ്തമയത്തോടെ ചന്ദ്രപ്പിറവി ദൃശ്യമാകുന്നത് നിരീക്ഷിക്കാൻ സൗദിയിലെ പൊതുജനങ്ങളോട് സുപ്രീം ജുഡീഷ്യറി ആഹ്വാനം ചെയ്തിരുന്നു. ഇതനുസരിച്ച് രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന മാസപ്പിറവി നിരീക്ഷണ സംഘങ്ങൾ ഇതിനായുള്ള പ്രത്യേക ടെന്റുകളും സജ്ജീകരണങ്ങളും ഏർപ്പെടുത്തിയിരുന്നു. ബൈനോക്കുലറുകളും മറ്റു ഉപകരണങ്ങളും സജ്ജമാക്കിയായിരുന്നു ചന്ദ്രപ്പിറവി നിരീക്ഷണം.

publive-image

അതേസമയം, ചൊവാഴ്ച ചന്ദ്രപ്പിറവി ദൃശ്യമാകില്ലെന്ന് ഗോളശാസ്ത്ര ഗണനത്തിലൂടെ പ്രസ്താവനകൾ സാധാരണ പോലെ ഉണ്ടായെങ്കിലും മാസപ്പിറവി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനത്തിന്റെ മാനദണ്ഡം ചന്ദ്രപ്പിറവി ദൃശ്യമായത് സംബന്ധിച്ച സ്ഥിരീകരണം തന്നെയാണ്.

മാസപ്പിറവി ദൃശ്യമാവാത്തതിനെ തുടർന്ന് ബുധനാഴ്ച ശഅബാൻ മുപ്പത് പൂർത്തിയാവുമെന്നും റംസാൻ വ്രതാരംഭം വ്യാഴാഴ്ച ആയിരിക്കുമെന്നും വിവിധ മുസ്ലിം രാജ്യങ്ങൾ പ്രഖ്യാപിച്ചു കഴിഞ്ഞു. ഖത്തർ, കുവൈത്, ബഹ്‌റൈൻ, യു എ ഇ, ഇറാൻ, ഇറാഖ്, ഫലസ്തീൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ ഇതിൽ പെടുന്നു.

Advertisment