Advertisment

ജിദ്ദയിൽ "ജുനൂബിയ മലയാളായി ഫിയസ്റ്റ 2023" അരങ്ങേറി

New Update

publive-image

Advertisment

ജിദ്ദ : സൂഖ് അൽ ജുനൂബിയ മലയാളി അസ്സോസ്സിയേഷൻ "ജുനൂബിയ മലയാളായി ഫിയസ്റ്റ 2023" സംഘടിപ്പിച്ചു. ജിദ്ദ സൂഖ് അൽ ജുനൂബിയ മലയാളി ജീവനക്കാരുടെ കൂട്ടായമയായ ജിദ്ദ ജുനൂബിയ കൂട്ടായിമയുടെ മൂന്നാം വാര്ഷികത്തോടനുമാന്ധിച്ചായിരുന്നു പരിപാടി.

പരിപാടി ജുനൂബിയ മലയാളി കൂട്ടായിമയുടെ പ്രസിഡണ്ട് മൂസ അരീക്കൻ ഉത്ഘാടനം ചെയ്തു, സെക്രെട്ടറി ഹംസ പഴേരി അധ്യക്ഷനായിരുന്നു. അബ്ദുൽ സലാം, സലീം മെഗാ മാക്സ്, സലീം കെ സി, നാസർ ആകാട്‌, റാഷിദ് കുന്നുംപുറം എന്നിവർ പരിപാടികൾക്കു ആശംസകൾ അർപ്പിച്ചു.

പാചക മത്സരം , ചിത്ര രചന, മ്യൂസിക്കൽ ചെയർ, ഗാനമേള, കലാഭവൻ നസീബ് അവതരിപ്പിച്ച ഒൺ മാൻ ഷോ, തുടങ്ങി വൈവിധ്യമാർന്ന കലാ കായിക പരിപാടികൾ വാർഷികത്തിന് മിഴിവേകി. വടം വലി .ഫുട്ബോൾ തുടങ്ങി വിവിധ ഇനങ്ങളിൽ കുട്ടികൾക്കും മുതിർന്നവർക്കും വിവിധ തരം മത്സരങ്ങളും വാർഷികത്തോട് അനുബന്ധിച്ചു സംഘടിപ്പിച്ചിരുന്നു.

സക്കീർ പാലക്കൽ, ആഷിക് പാറമ്മൽ, ഇർഷാദ് കാളികാവ്, ആഷിഖ് ഹസൂൺ, റിയാസ് കരിപ്പത്തൊടി, അലി ഊരകം, ഷമീമ ഹംസ, ജസ്‌ന സകീർ, ഷംന നസീഫ് , ദില്ഷാ നസീഫ് എന്നിവർ വിവിധ ഇനം പരിപാടികൾക്കു നേതൃത്വം നൽകി .

ഫാറൂഖ് മെഗാ മാക്സ് സ്വാഗതവും ഇർഷാദ് കാളികാവ് നന്ദിയും പറഞ്ഞു.

Advertisment