ജിദ്ദ: കൊടുങ്ങല്ലൂരിലും പരിസര പ്രദേശങ്ങളിലുമുള്ളവരുടെ ജിദ്ദയിലെ കൂട്ടായ്മയായ മുസിരിസ് പ്രവാസി ഫോറം വനിതാ വിഭാഗം തിരഞ്ഞെടുപ്പിലൂടെ പുനഃസംഘടിപ്പിച്ചു. 2023 - 2025 കാലയളവിലെ ഭാരവാഹികളായി സുമിത അസീസ് (പ്രസിഡണ്ട്) ഷഹന രാജു (വൈസ് പ്രസിഡണ്ട്), ബിന്ദു ഉദയന്‍ (സെക്രട്ടറി), ഷജീറ ജലീല്‍ (ജോ. സെക്രട്ടറി), ജസീന സാബു (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
യോഗത്തിൽ വനിതാ രക്ഷാധികാരി തുഷാര ശിഹാബ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. രക്ഷധികാരികളായ മുഹമ്മദ് സഗീർ മാടവനാ, താഹ മരിക്കാർ, ഹനീഫ് ചെളിങ്ങാട്, വൈസ് പ്രസി : സക്കീർ ഹുസൈൻ കറുകപാടത്ത്, മുൻ വനിതാ പ്രസിഡന്റ് അജ്ന അൻവർലാൽ, ഫാത്ത്വിമ ത്വാഹ, ശബ്ന ശാഫി, മണി കിരണ്‍, അനിത താഹിര്‍, സുനിത സക്കീര്‍ ഹുസൈന്, സബീന സഫറുള്ള, നദീറ ഹനീഫ്, സുറീന സഗീര്‍, ജബീന അസീസ് എന്നിവർ ആശംസകൾ നേർന്നു.