Advertisment

സൗദി: "അബ്ഷർ" പ്ലാറ്റ്ഫോമിലൂടെ പ്രവാസികൾക്കും പൗരന്മാർക്കും ജനനം റജിസ്റ്റർ ചെയ്യാം

New Update

publive-image

Advertisment

ജിദ്ദ: സൗദിയിൽ ജനന രജിസ്‌ട്രേഷൻ ഓൺലൈൻ വഴി സൗകര്യപ്പെടുത്തി. ആഭ്യന്തര വകുപ്പിന്റെ സ്വദേശികൾക്കും പ്രവാസികൾക്കും ഉപയോഗിക്കാവുന്ന "അബ്ഷർ" പ്ലാറ്റഫോമിലൂടെയാണ് ഇതിന് സൗകര്യമൊരുക്കിയിട്ടുള്ളത്. ഈ സൗകര്യം പൗരന്മാരെ പോലെ രാജ്യത്തെ പ്രവാസികൾക്കും ഒരു പോലെ അനുഭവിക്കാം.

അബ്ഷറിലെ ലളിതമായ മൂന്ന് സ്റ്റെപ്പുകളിലൂടെ പ്രവാസികൾക്ക് സൗദിയിൽ വെച്ച് ജനിക്കുന്ന കുഞ്ഞുങ്ങളുടെ ജനന റജിസ്‌ട്രേഷൻ ഓൺലൈൻ ആയി നിർവഹിക്കാം.

ആദ്യം അബ്ഷറിൽ പ്രവേശിക്കുക, തുടർന്ന്, "എന്റെ സേവനങ്ങൾ" തിരഞ്ഞെടുക്കുക, അതിലെ "സിവിൽ സ്റ്റാറ്റസ്" ഓപ്‌ഷനിൽ നിന്ന് ജനനം രജിസ്റ്റർ ചെയ്‌താൽ മാത്രം മതിയെന്ന് ഇൻഫോഗ്രാഫിക് അക്കൗണ്ടിലൂടെ അബ്ഷർ അറിയിച്ചു.

Advertisment