Advertisment

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രവാസ ലോകത്തും പ്രതിഷേധം

New Update

publive-image

Advertisment

ജിദ്ദ: രാഹുൽ ഗാന്ധിയെ ലോകസഭാ അംഗത്വത്തിൽ നിന്നും അയോഗ്യനാക്കിയ നടപടിക്കെതിരെ ഓ ഐ സി സി ജിദ്ദാ റീജ്യണൽ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു .

ഒരു രാജ്യത്തിന്, ഒരു ജനതക്ക്, ഒരുപാട് ജീവനും, ജീവിതവും സമർപ്പിച്ച നെഹ്‌റു കുടുംബത്തെ ആർക്കാണ് അവഗണിക്കാനും അയോഗ്യരാക്കാനുമാവുക? . എത്ര ശ്രമിച്ചാലും ഒരിക്കലും ഭാരതീയരിൽ നിന്ന് ഒഴിവാക്കാനും കഴിയില്ലാ എന്ന് ഓ ഐ സി സി ജിദ്ദാ റീജ്യണൽ കമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ട് സാക്കിർ ഹുസൈൻ എടവണ്ണ പ്രസ്താവനയിൽ പറഞ്ഞു.

ഒരു തുള്ളി രക്തവും രാഷ്ട്രത്തിന് വേണ്ടി ചിന്താത്ത പിറവി തൊട്ടിന്നേ വരെ രാജ്യത്തിന്റെ ആത്മാവിനെ

കണ്ടറിയാത്ത സംഘി ഫാഷിസ്റ്റുകൾക്ക് തെറ്റിപ്പോയെന്നും ,ഈ അയോഗ്യത ഒരു യോഗ്യതയായി തിരിച്ചു വരുമെന്നും കൂട്ടി ചേർത്തു .

ഇന്ത്യയിലെ ജനാധിപത്യം കേവലം ഭരണാധികാരികളുടെ കൈയിലെ പാവയായി മാറിയെന്ന് ഇന്ന് ഇത് തെളിയിക്കുന്നുവെന്നും ഇതിനെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും ശക്തമായി പ്രതികരിക്കേണ്ട സമയമായെന്നും സാക്കിർ ഹുസൈൻ പറഞ്ഞു

Advertisment