Advertisment

സൗദി പൗരന്മാർക്കും പ്രവാസികൾക്കും ഓൺലൈനിലൂടെ ജപ്പാൻ ടൂറിസം വിസ

New Update

publive-image

Advertisment

ഹിരോഷിമയിലെ പീസ് മെമ്മോറിയൽ പാർക്ക് & മ്യൂസിയം

ജിദ്ദ: സൗദിയിലുള്ളവർക്ക് ജപ്പാൻ ടുറിസം വിസ ഓൺലൈനിലൂടെയാക്കി. സൗദി പൗരന്മാർക്കെന്ന പോലെ സൗദിയിൽ കഴിയുന്ന ഏതു രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്കും ജപ്പാൻ ടൂറിസം വിസയ്ക്ക് ഓൺലൈനിലൂടെ അപേക്ഷിക്കാമെന്ന് റിയാദിലെ ജപ്പാൻ എംബസി അറിയിച്ചു.

തൊണ്ണൂറ് ദിവസത്തെ താമസം ഉൾപ്പെടുന്ന സിംഗിൾ എൻട്രി വിസയാണ് ഓൺലൈനിലൂടെ ലഭിക്കുക. വിസ അനുവദിച്ച തിയ്യതി മുതൽ മൂന്ന് മാസത്തെ പ്രാബല്യം വിസയ്ക്ക് ഉണ്ടായിരിക്കും. ജപ്പാനിൽ എത്താൻ ഉദ്യേശിക്കുന്നതിന് എഴു ദിവസം മുമ്പെങ്കിലും അപേക്ഷ സമർപ്പിക്കാൻ എംബസി അധികൃതർ അപേക്ഷകരെ ഉണർത്തി.

മാർച്ച് 27 തിങ്കളാഴ്ച മുതൽ ഓൺലൈൻ ടൂറിസം വിസ സംവിധാനം നിലവിൽ വരും. ഇതിനായി റിയാദിലെ ജപ്പാൻ എംബസിയുടെ വെബ്സൈറ്റ് സന്ദർശിച്ചാൽ മതിയെന്ന് എംബസി അറിയിപ്പ് തുടർന്നു. വിലാസം: https://www.ksa.emb-japan.go.jp/itpr_ja/00_000128.html

അതേസമയം, ഇലക്ട്രോണിക് പേയ്മെന്റ്റ് നിലവിൽ ലഭ്യമല്ലാത്തതിനാൽ, ഫീസ് അടക്കേണ്ട അവസരത്തിൽ അത് ഒടുക്കുന്നതിന് അപേക്ഷകനോ പകരക്കാരനോ റിയാദിലെ എംബസിയിലോ ജിദ്ദയിലെ കോൺസുലേറ്റിലോ നേരിട്ട് എത്തണമെന്നും സൗദിയിലെ ജപ്പാൻ എംബസി അറിയിപ്പ് തുടർന്നു.

Advertisment