Advertisment

രാഹുൽ ഗാന്ധിക്ക് ജിദ്ദാ പ്രവാസികളുടെ ഐക്യദാർഢ്യം

New Update

publive-image

Advertisment

ജിദ്ദ: രാഹുൽ ഗാന്ധിയുടെ ലോകസഭാ അംഗത്വം റദ്ദാക്കിയ നടപടിക്കെതിരെ ജിദ്ദ പൗരസമൂഹം ശക്തമായി പ്രതിഷേധിച്ചു. അതിജീവനം ദുഷ്കരമായി ഇന്ത്യൻ ജനാധിപത്യത്തെ വീണ്ടെടുക്കാനുള്ള രാഹുൽ ഗാന്ധിയുടെ പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഓ ഐ സി സി ജിദ്ദാ റീജ്യണൽ കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

ജനാധിപത്യം എന്താണെന്ന് ഓരോ ഭാരതീയനെയും പഠിപ്പിച്ച പ്രസ്ഥാനമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്, എതിർ ശബ്ദങ്ങളിലാത്ത കാലത്തും പ്രതിപക്ഷത്തെ നേർത്ത ശബ്ദങ്ങളെ പോലും കേൾക്കാനും അംഗീകരിക്കാനും മാതൃക കാട്ടിയ മഹാനാണ് ജവഹർലാൽ നെഹ്റു എന്നും യോഗം അനുസ്മരിച്ചു.

തെരുവിലിറങ്ങി രാഷ്ട്രീയ പ്രവർത്തനത്തിന് തയ്യാറാകാത്ത ഇക്കാലത്ത് 4080 കിലോമീറ്റർ ദൂരം കന്യാകുമാരി മുതൽ കാശ്മീർ വരെ യാത്ര നടത്തിയ വിപ്ലവകാരിയാണ് രാഹുൽ ഗാന്ധി. മഴയും വെയിലും മഞ്ഞും തൃണവത്കരിച് അദ്ദേഹം നടന്ന് നീങ്ങിയത് നമുക്ക് വേണ്ടിയാണ് നമ്മുടെ രാജ്യത്തിന് വേണ്ടിയാണ്, ഓരോ ഭാരതീയനും വേണ്ടിയാണ്. അദ്ദേഹം നിരന്തരം പാർലമെന്റിനകത്തും പുറത്തും ശബ്ദമുയർത്തിയത് ഓരോ ഇന്ത്യക്കാരന് വേണ്ടിയാണ്

ഭാരത് ജോഡോ യാത്രയിലൂടെ ശക്തനായ രാഹുൽ ഗാന്ധിയെ ബിജെപിയും ആർ എസ് എസ്സും ഏറെ ഭയപ്പെട്ടു തുടങ്ങിയിരിക്കുന്നു. അതുകൊണ്ട് തന്നെയാണ് 2024 ൽ പ്രയോഗിക്കാൻ കാത്തുവെച്ച ആയുധങ്ങൾ നേരത്തെ ഉപയോഗിക്കേണ്ട ഗതികേടിലേക്ക് ബിജെപി എത്തിച്ചേർന്നതെന്നു യോഗത്തിൽ പങ്കെടുത്ത പ്രാസംഗികർ അഭിപ്രായപ്പെട്ടു..

ബി ജെ പി പാർലിമെന്റംഗങ്ങളിൽ ഭൂരിഭാഗവും ക്രിമിനലുകളാണ്. അവരാണ് അർഹത ഇല്ലാതെ അംഗങ്ങളായിരിക്കുന്നത്. എന്നിട്ടാണോ രാഹുലിന്റെ അംഗത്വം റദ്ദാക്കാൻ തിടുക്കവും കാട്ടിയതെന്നും പ്രാസംഗികർ അഭിപ്രായപ്പെട്ടു.

ഇപ്പോൾ നാം രാഹുലിന് വേണ്ടി സംസാരിക്കേണ്ട സമയമാണ്, നിർഭയം പോരാടുന്ന ആ മനുഷ്യന്റെ കൂടെ നിൽക്കേണ്ട സമയം. രാഹുൽ സംസാരിക്കുന്നത് ഭാരതീയരായ നമ്മുക്ക് വേണ്ടിയാണ്. അത്കൊണ്ട് തന്നെ രാഹുലിന് വേണ്ടി ഐക്യദാർഢ്യം പ്രകടിപ്പിക്കേണ്ടതുണ്ടെന്നും യോഗത്തിൽ പ്രാസംഗികർ അഭിപ്രായപ്പെട്ടു.

വിവിധ സംഘടനാ ഭാരവാഹികളായ, അബൂബക്കർ അരിമ്പ്ര (കെ എം സി സി ), പി. പി അബ്ദുറഹീം ( ന്യൂ ഏജസ്), സാദിഖലി തുവൂർ ( മീഡിയാ ഫോറം ), ഇക്ബാൽ പൊക്കുന്ന്, ഹക്കീം പാറക്കൽ , കെ സി അബ്ദുറഹിമാൻ, അലി തേക്കിൻതോട്, തുടങ്ങിയവർ സംസാരിച്ചു. ആക്ടിംഗ് പ്രസിഡണ്ട് സാക്കിർ ഹുസൈൻ എടവണ്ണ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സിക്രട്ടറി നൗഷാദ് അടൂർ സ്വാഗതവും സിക്രട്ടറി മുജീബ് തൃത്താല നന്ദിയും പറഞ്ഞു

Advertisment