Advertisment

ഇന്നസെന്റിന് കേളിയുടെ ആദരാഞ്ജലി

New Update

publive-image

Advertisment

റിയാദ്: മലയാളികളുടെ പ്രിയ നടനും മുൻ എംപിയുമായ ഇന്നസെന്റിന്റെ നിര്യാണത്തിൽ റിയാദ് കേളി കലാസാംസ്കാരിക വേദി അനുശോചനം രേഖപ്പെടുത്തി.

തന്റെ അഭിനയപാടവം കൊണ്ട് കാണികളെ ഒരേസമയം വിസ്മയിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒരു നടനെയാണ് സാംസ്കാരിക കേരളത്തിന് നഷ്ടപ്പെട്ടിരിക്കുന്നത്. എന്നും ഇടതുപക്ഷത്തോടൊപ്പം ഉറച്ചു നിന്നും, തെരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷത്തിന്റെ വിജയത്തിനായി പ്രവർത്തിച്ച ഇന്നസെൻറ്, ലോകസഭാംഗം എന്ന നിലയിൽ വളരെ മികച്ച പ്രവർത്തനമാണ് കാഴ്ചവച്ചിട്ടുള്ളത്. എംപിമാർക്കുള്ള ഫണ്ട് ഉപയോഗപ്പെടുത്തുന്നതിൽ അദ്ദേഹം കാണിച്ച ശുഷ്കാന്തി എടുത്തു പറയേണ്ടതാണ്.

കേരളത്തിൻറെ സാംസ്കാരിക രംഗത്തിനും സിനിമ രംഗത്തിനും ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും ഇന്നസെൻറിന്റെ വിയോഗം ഒരു തീരാനഷ്ടം തന്നെയാണെന്ന് കേളി സെക്രട്ടറിയറ്റിന്റെ അനുശോചന കുറിപ്പിൽ പറഞ്ഞു.

Advertisment