Advertisment

സൗദിയിൽ ഒരാഴ്ച്ച മുമ്പ് കാണാതായ മംഗലാപുരം സ്വദേശിയുടെ മൃതദേഹം മോർച്ചറിയിൽ കണ്ടെത്തി; മരിച്ചത് റോഡപകടത്തിലെന്ന്

New Update

publive-image

Advertisment

ജിദ്ദ: കിഴക്കൻ സൗദി നഗരത്തിൽ നിന്ന് കാണാതായ ഇന്ത്യക്കാരന്റെ മൃതദേഹം കണ്ടെത്തി. ജുബൈലിൽ പ്രവാസിയായ മംഗലാപുരം സ്വദേശി ഹമീദ് അബൂബക്കർ - മൈമൂന ദമ്പതികളുടെ മകനുമായ സുലൈമാൻ ഹമീദ് (39) ആണ് ഒരാഴ്ച്ച മുമ്പ് അപ്രത്യക്ഷനായിരുന്നത്. ഇദ്ദേഹത്തിന്റെ മൃതദേഹമാണ് ഇപ്പോൾ ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ കണ്ടെത്തിയത്.

കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് സുലൈമാൻ ഹമീദിനെ കാണാതായതെന്ന് സുഹൃത്തുക്കളും ബന്ധുക്കളും പറഞ്ഞു. ശേഷം കാണാതാവുകയായിരുന്നു. ഇദ്ദേഹത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് നീളുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മോർച്ചറിയിൽ മൃതദേഹം കണ്ടെത്താനായത്.

റോഡപകടത്തിലാണ് ഇദ്ദേഹം മരണപ്പെട്ടതെന്നാണ് ട്രാഫിക് പൊലീസിൽ നിന്ന് ലഭിച്ച വിവരമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ജുബൈലിലെ കിംഗ് ഫൈസൽ വെസ്​റ്റ്​ സ്ട്രീറ്റിൽ വെച്ചായിരുന്നു അപകടം. നടന്ന് പോവുകയായിരുന്ന സുലൈമാനെ ഒരു കാർ ഇടിക്കുകയായിരുന്നത്രെ. ഗുരുതരമായി പരിക്കേറ്റ സുലൈമാനെ ആശുപത്രി പ്രവേശിപ്പിച്ചെങ്കിലും അന്ത്യശ്വാസം വലിക്കുകയായിരുന്നു. ​സുലൈമാനെ ഇടിച്ച വാഹനം പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Advertisment