Advertisment

ജിദ്ദ ഒഐസിസിയുടെ ഹെല്പ് ഡെസ്ക് ഇനി മുതൽ സീസൺസ് റെസ്റ്റോറന്റിൽ: ബിനു വാഴമുട്ടം മുഖ്യാതിഥിയായി

author-image
ഗള്‍ഫ് ഡസ്ക്
New Update

publive-image

Advertisment

ജിദ്ദ ഒഐസിസിയുടെ ഹെല്പ് ഡെസ്ക് പ്രവർത്തനം സീസൺസ് റെസ്റ്റോറന്റിൽ തുടക്കം കുറയ്ക്കുന്നതിന്റെ ചടങ്ങിൽ ബിനു വാഴമുട്ടം മുഖ്യാതിഥിയായി സംസാരിക്കുന്നു

ജിദ്ദ: കഴിഞ്ഞ ഒൻപത് വർഷത്തോളമായി ജിദ്ദ ഒഐസിസിയുടെ കിഴിൽ പ്രവർത്തിച്ചു വരുന്ന, പ്രവാസി സേവന കേന്ദ - ഹെല്പ് ഡെസ്ക് ഷറഫിയയിൽ നിന്നും മാറ്റി, മുഷ്റഫയിലുള്ള സീസൺസ് റെസ്റ്റോറന്റിൽ നടക്കുന്നതിന്റെ ഔപചാരികമായ തുടക്കം കുറിച്ചു.

പത്തനംതിട്ടയിലെ സീനിയർ മാധ്യമ പ്രവർത്തകനും മെട്രോ ചാനലിന്റെ മാനേജിങ് ഡയറക്റ്റാരുമായ ബിനു വാഴമുട്ടം മുഖ്യതിഥിയായിരുന്നു. ജിദ്ദ ഒഐസിസിയുടെ വിവിധ സേവനങ്ങൾ, നോർക്ക - പ്രവാസി ക്ഷേമനിധി എന്നിവയിൽ അംഗത്വം നൽകൽ, ഹജ്ജ്, ശബരിമല തീർത്ഥാടകരെ സഹായിക്കൽ തുടങ്ങിയ, വിലമതിക്കാൻ പറ്റാത്ത കാര്യങ്ങളാണെന്നും, എല്ലാമേഖലയിലും പ്രത്യകിച്ചും നാടും മറുനാടും കൂട്ടിയിണക്കികൊണ്ട് സാമൂഹിക സേവനം നടത്തുന്നത് ശ്രെദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു.

റീജണൽ കമ്മിറ്റി പ്രസിഡണ്ട് കെ ടി എ മുനീർ അദ്ദ്യക്ഷം വഹിച്ചു. എല്ലാ ബുധനാഴ്‌ചകളിലും ഷറഫിയയിലെ ഇമ്പാല ഗാർഡൻ, തുടർന്ന് ഇമ്പീരിയൽ റെസ്റ്റോറന്റ് എന്നിവിടങ്ങളിൽ പ്രവർത്തിച്ചു വരുമ്പോൾ, നൂറുകണക്കിന് പ്രവാസികളുടെ വിവിധ ആവിശ്യങ്ങൾ നിറവേറ്റുവാനും, ആയിരകണക്കിന് പ്രവാസികൾക്ക് നോർക്ക ഇൻഷുറൻസ് കാർഡ് ലഭ്യമാകുവാനും, നിരവധി പ്രവാസികൾക്ക് പെൻഷൻ കിട്ടുവാനും ഇതിലൂടെ സാധിച്ചു വന്നത് ഏറെ സന്തോഷം നല്കുന്നുവെന്നു മുനീർ പറഞ്ഞു.

publive-image

സീസൺസ് റെസ്റ്റോറന്റ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ സെക്കീർ പുളിക്കൽ, കെപിസിസി ഐടി സെൽ മുൻ മെമ്പർ ഇക്ബാൽ പൊക്കുന്നു, മുൻ ഇന്ത്യൻ സ്കൂൾ വൈസ് പ്രിൻസിപ്പൽ നൗഫൽ, ജനറൽ സെക്രട്ടറി സക്കിർ ഹുസൈൻ എടവണ്ണ, ട്രഷറർ ശ്രീജിത് കണ്ണൂർ, ഒഐസിസി ശബരിമല സേവന കേന്ദ്ര കൺവിനർ അനിൽ കുമാർ പത്തനംതിട്ട, ഹജ്ജു വെൽഫെയർ ഫോറം ജനറൽ കൺവീനർ അഷ്‌റഫ്‌ വടക്കേക്കാട് ഒഐസിസി ഹജ്ജ് സെൽ കോർഡിനേറ്റർ ഷമീർ നദ്‌വി കുറ്റിച്ചൽ, നാഷ്ണൽ കമ്മിറ്റി പ്രവർത്തക സമതി അംഗം മനോജ്‌ മാത്യു അടൂർ, മറ്റു ഭാരവാഹികൾ ആയ വിലാസ് അടൂർ, എബി കെ ചെറിയാൻ മാത്തൂർ, സൈമൺ പത്തനംതിട്ട എന്നിവർ സംസാരിച്ചു.

പ്രവാസി സേവന കേന്ദ്ര കൺവീനറും ഗ്ലോബൽ അംഗവുമായ അലി തേക്കുതോട് സ്വാഗതവും നോർക്ക ഹെല്പ് സെൽ കൺവീനറും ജനറൽ സെക്രട്ടറിയുമായ നൗഷാദ് അടൂർ നന്ദിയും പറഞ്ഞു. ബഷീർ അലി പരുത്തിക്കുന്ന്ന്നൻ, ഉസ്മാൻ കുണ്ടുക്കാവ്, ഷിബു തിരുവല്ല, ഉണ്ണി തെക്കെടത്തു സജി ജോർജ്ജ് കുറുങ്ങാട്ട് തുടങ്ങിയവർ സന്നിദ്ധരായിരുന്നു.

Advertisment