Advertisment

മക്ക ഒഐസിസി ഹജ്ജ്‌സെൽ കോഡിനേറ്റർ അബ്ദുൽ കരീം പെരുവാങ്കുഴിക്ക് യാത്രയയപ്പ് നൽകി

New Update

publive-image

മക്ക: ചുരുങ്ങിയ സമയത്തിനുള്ളിൽ മക്കയിലെ ഒഐസിസി പ്രവർത്തകർക്കിടയിൽ തന്റേതായ കഴിവുകൾ തെളിയിച്ച ഒഐസിസി ഹജ്ജ് സെൽ കോടിനേറ്റർ കൂടി ആയിരുന്ന അബ്ദുൽ കരീം പെരുവാങ്കുഴിക്ക് മക്ക ഒഐസിസി യാത്രയയപ്പ് നൽകി.

ഹജ്ജ് സേവനരംഗത്ത് നിറസാന്നിധ്യവും ഹറം മേഖലയിൽ മുഴുവൻ സമയം ഹെൽപ് ഡെസ്ക് പ്രവർത്തനത്തിന് നേതൃത്വം നൽകുകയും ചെയ്തിരുന്ന ആളാണ് അബ്ദുൽ കരീം. കൂടാതെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നാട്ടിലും മണ്ഡലം തലത്തിൽ എത്തിക്കുന്നതിലും തൃശൂർ ജില്ലയിലെ വരന്തന്തരപള്ളി മണ്ഡലം കമ്മറ്റിക്ക് രൂപം നൽകി അതിന്റെ നേതൃത്വം നിലവിൽ വഹിക്കുകയും ചെയ്യുന്നുണ്ട്. ജോലി സംബന്ധിച്ച് ഖത്തറിലേക്ക് ആണ് അദ്ദേഹം പോയത്.

ഖത്തറിൽ ഒഐസിസി നേതൃത്വവുമായി സഹകരിച്ചു പ്രവർത്തിക്കാൻ ശ്രമിക്കുകയും കോൺഗ്രസ് പ്രവർത്തകൻ എന്ന നിലയിൽ കടമ നിർവഹിക്കുകയും ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. ഒഐസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഷാനിയാസ് കുന്നിക്കോട് മൊമന്റോ നൽകി. ഷാജി ചുനക്കര സലീം കണ്ണനംകുഴി, നിസാം കായംകുളം, ഹബീബ് കോഴിക്കോട്, നൗഷാദ് തൊടുപുഴ, ജെസിൻ കരുനാഗപ്പള്ളി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Advertisment