Advertisment

ടോക്യോയില്‍ ചരിത്രം രചിച്ച ഇന്ത്യന്‍ താരങ്ങള്‍ക്ക് ഡല്‍ഹിയില്‍ വമ്പന്‍ വരവേല്‍പ്; സ്വീകരണം പ്രതീക്ഷിച്ചിരുന്നതായും, രാജ്യത്തെത്തിയതില്‍ സന്തോഷമെന്നും നീരജ്‌

New Update

publive-image

ന്യൂഡല്‍ഹി: ടോക്യോ ഒളിമ്പിക്‌സില്‍ പങ്കെടുത്ത ഹോക്കി ടീം ഒഴികെയുള്ള ഇന്ത്യന്‍ ടീമിലെ അവസാന സംഘവും തിരിച്ചെത്തി. ടോക്യോയില്‍ വെങ്കലം നേടി രാജ്യത്തിന് അഭിമാനമായ ഹോക്കി ടീം എത്താന്‍ അല്‍പം വൈകുമെന്നാണ് വിവരം.

ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടി ചരിത്രമെഴുതിയ നീരജ് ചോപ്രയും ഗുസ്തിയില്‍ വെള്ളി നേടിയ രവി കുമാര്‍ ദഹിയയും വെങ്കലം നേടിയ ബജ്‌റംഗ് പുനിയയും ബോക്‌സിങ്ങില്‍ വെങ്കലം സ്വന്തമാക്കിയ ലവ്‌ലിനയും, പുരുഷന്‍മാരുടെ 4x400 മീറ്റര്‍ റിലേയില്‍ പങ്കെടുത്ത് ഏഷ്യന്‍ റെക്കോഡ് സൃഷ്ടിച്ച മലയാളി താരങ്ങളായ മുഹമ്മദ് അനസ് യഹിയയും അമോജ് ജേക്കബും നോഹ നിര്‍മല്‍ ടോമും സംഘത്തിലുണ്ടായിരുന്നു.

താരങ്ങളെ സ്വീകരിക്കാന്‍ ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിരവധി പേരാണ് എത്തിയത്. ഈ സ്വീകരണം പ്രതീക്ഷിച്ചിരുന്നതായും രാജ്യത്ത് തിരിച്ചെത്തിയതില്‍ സന്തോഷമുണ്ടെന്നും നീരജ് പ്രതികരിച്ചു.

Advertisment