Advertisment

2012-ല്‍ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചു; 28-ാം വയസില്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഉന്മുക്ത് ചന്ദ്; ഇനി യുഎസിലേക്ക് എന്ന് സൂചന

New Update

publive-image

Advertisment

ന്യൂഡല്‍ഹി: 2012-ല്‍ അണ്ടര്‍ 19 ലോകകപ്പ് ജയിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഉന്മുക്ത് ചന്ദ് ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. മറ്റ് രാജ്യങ്ങളിലെ ക്രിക്കറ്റ് ലീഗുകളില്‍ കളിക്കാനാണ് തീരുമാനം. ട്വിറ്ററിലൂടെ താരം തന്നെയാണ് ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് ഇനിയില്ലെന്ന് വ്യക്തമാക്കിയത്. ഇനി യുഎസിലേക്ക് ആണെന്നാണ് സൂചന.

2012 ൽ അണ്ടർ 19 ലോകകിരീടം നേടിയ ഇന്ത്യൻ ടീമിനെ നയിച്ച ഉൻമുക്ത് ചന്ദ് ഒരു കാലത്ത് ഇന്ത്യൻ ക്രിക്കറ്റിലെ ഭാവിവാഗ്ദാനമായി വിലയിരുത്തപ്പെട്ടിരുന്നു. ഇന്ത്യ എ ടീമിന്‍റെ നായകനുമായി. എന്നാൽ ദേശീയ ടീമിൽ ചന്ദിന് അവസരം തേടിയെത്തിയില്ല.

ഐപിഎല്ലിൽ ഡൽഹി,രാജസ്ഥാൻ, മുംബൈ ടീമുകളിൽ കളിച്ചു. അണ്ടര്‍ 19 ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയക്കെതിരെ പുറത്താകാതെ നേടിയ 111 റൺസ് അണ്ടർ 19 ക്രിക്കറ്റിലെ മികച്ച ഇന്നിംഗ്സുകളിലൊന്നായി വിലയിരുത്തപ്പെടുന്നു.

Advertisment