Advertisment

ലോര്‍ഡ്‌സിലും സ്ഥിതി വ്യത്യസ്തമല്ല, മോശം പെരുമാറ്റം തുടര്‍ന്ന് ഇംഗ്ലണ്ട് ആരാധകര്‍! കെ.എല്‍. രാഹുലിനെതിരെ ഷാംപെയ്ന്‍ കോര്‍ക്കുകള്‍ എറിഞ്ഞ് പ്രകോപനശ്രമം; അതൃപ്തിയില്‍ താരങ്ങള്‍; പ്രതിഷേധവുമായി ഇന്ത്യന്‍ ആരാധകര്‍

New Update

publive-image

Advertisment

ളിക്കാരോടുള്ള കാണികളുടെ മോശമായ പെരുമാറ്റം പലപ്പോഴും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. പലപ്പോഴും ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ കാണികളാണ് മോശം പെരുമാറ്റം മൂലം വാര്‍ത്തകളില്‍ ഇടം നേടാറുള്ളത്. ഇംഗ്ലണ്ടിലെ ലോര്‍ഡ്‌സില്‍ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് മത്സരത്തിലും സ്ഥിതി വ്യത്യസ്തമല്ല.

ഇത്തവണ ഇന്ത്യന്‍ താരം കെ.എല്‍. രാഹുലാണ് ഇംഗ്ലണ്ട് ആരാധകരുടെ മോശം പെരുമാറ്റം നേരിടേണ്ടി വന്നത്. രണ്ടാം ടെസ്റ്റിലെ മൂന്നാം ദിവസത്തെ ആദ്യ സെക്ഷനില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ ഷാംപെയ്ന്‍ കോര്‍ക്ക് രാഹുലിന് നേരെ എറിഞ്ഞായിരുന്നു ഇംഗ്ലണ്ട് ആരാധകരുടെ പ്രകോപനം.

രാഹുല്‍ ഫീല്‍ഡ് ചെയ്യുന്ന ബൗണ്ടറി ലൈനില്‍ നിരവധി കോര്‍ക്കുകളാണ് കാണപ്പെട്ടത്. രാഹുലും ഇതില്‍ അതൃപ്തനായിരുന്നു. ഒരു കോര്‍ക്ക് എടുത്ത് രാഹുല്‍ ബൗണ്ടറി ലൈനിന് പുറത്തേക്ക് എറിയുന്നതും കാണാമായിരുന്നു.

കമന്റേറ്റര്‍മാരും ഇംഗ്ലീഷ് കാണികളുടെ ഈ പെരുമാറ്റത്തെക്കുറിച്ച് പരാമര്‍ശിച്ചു. ഇന്ത്യന്‍ ക്യാപ്ടന്‍ വിരാട് കോഹ്ലിയും ഇതില്‍ അസംതൃപ്തി അറിയിച്ചു. കോര്‍ക്ക് എടുത്ത് തിരിച്ച് കാണികള്‍ക്കിടയിലേക്ക് എറിയാന്‍ സഹതാരത്തടോട് കോഹ്ലി ആഗ്യം കാണിച്ചു.

സംഭവത്തില്‍ ഇന്ത്യന്‍ ആരാധകരും പ്രതിഷേധവുമായി രംഗത്തെത്തി. നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ ഇംഗ്ലണ്ട് ആരാധകരുടെ മോശം പെരുമാറ്റത്തെ വിമര്‍ശിച്ചത്.

 

Advertisment