Advertisment

പാകിസ്ഥാന്‍ വിട്ട ന്യൂസിലന്‍ഡ് ടീം ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ ദുബായിലെത്തി; തിരിച്ചുപോയ വഴി ഭീഷണിയൊന്നുമില്ലായിരുന്നോ എന്ന് പരിഹസിച്ച് മുഹമ്മദ് ഹഫീസ്‌

New Update

publive-image

ദുബായ്: സുരക്ഷാ പ്രശ്നം ചൂണ്ടിക്കാട്ടി അപ്രതീക്ഷിതമായി പാക്കിസ്ഥാൻ പര്യടനം റദ്ദാക്കിയ ന്യൂസീലൻഡ് ക്രിക്കറ്റ് ടീം ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ ദുബായിലെത്തി. ഇവിടെ 24 മണിക്കൂർ സെൽഫ് ഐസലേഷൻ പൂർത്തിയാക്കിയശേഷം സംഘത്തിലെ 24 താരങ്ങൾ ന്യൂസീലൻഡിലേക്കു മടങ്ങും. ശേഷിക്കുന്ന 10 പേർ ട്വന്റ20 ലോകകപ്പിനു മുന്നോടിയായി ന്യൂസീലൻഡ് ടീമിനൊപ്പം ചേരുന്നതിന് യുഎഇയിൽത്തന്നെ തുടരും.

അതേസമയം, ന്യൂസിലന്‍ഡ് ടീമിനെ പരിഹസിച്ചും വിമര്‍ശിച്ചും പാക് താരം മുഹമ്മദ് ഹഫീസ് രംഗത്തെത്തി. രാജ്യം വിടാനായി വിമാനത്താവളത്തിലേക്ക് പോകുമ്പോൾ ഭീഷണിയൊന്നുമുണ്ടായിരുന്നില്ലേ എന്നായിരുന്നു പരിഹാസം കലർന്ന ഹഫീസിന്റെ ചോദ്യം. ‘അതേ വഴിയും സുരക്ഷയ്ക്ക് അതേ ഉദ്യോഗസ്ഥരുമായിരുന്നിട്ടും’ ഇത്തവണ ഭീഷണിയൊന്നുമില്ലാത്തത് അദ്ഭുതമായിപ്പോയെന്ന് ഹഫീസ് പരിഹസിച്ചു.

Advertisment