Advertisment

മുംബെെ ഇന്ത്യൻസിനെ 20 റണ്ണിന് വീഴ്ത്തി ചെന്നെെ സൂപ്പർ കിങ്സ്

New Update

publive-image

ദുബൈ: ഐപിഎല്‍ രണ്ടാംപാദത്തിലെ ആദ്യമല്‍സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് 20 റണ്‍സ് ജയം. 157 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ മുംബൈയെ 136 റണ്‍സിനാണ് ചെന്നൈ പിടിച്ചുകെട്ടിയത്. മൂന്ന് വിക്കറ്റ് നേടിയ ബ്രാവോയും രണ്ട് വിക്കറ്റ് നേടിയ ദീപക് ചാഹറുമാണ് ചെന്നൈക്ക് ജയമൊരുക്കിയത്. നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സ് നേടാനെ മുംബൈക്കായുള്ളൂ. 50 റണ്‍സ് നേടി പുറത്താവാതെ നിന്ന സൗരഭ് തിവാരി മാത്രമാണ് മുംബൈക്കായി പിടിച്ചുനിന്നത്. ഡീകോക്ക്(17), അന്‍മൂല്‍ പ്രീത് സിങ് (16), പൊള്ളാര്‍ഡ് (15), ആഡം മില്‍നേ (15) എന്നിവര്‍ക്കൊന്നും കാര്യമായ പ്രകടനം പുറത്തെടുക്കാനായില്ല.

ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഋതുരാജ് ഗെയ്ക്ക്‌വാദിന്റെ അപരാജിത ചെറുത്തുനില്‍പ്പിന്റെ ചുവട് പിടിച്ചാണ് ചെന്നൈ ഭേദപ്പെട്ട സ്‌കോറിലെത്തിയത്. ഋതുരാജ് 58 പന്തില്‍ 88 റണ്‍സെടുത്തു. ഫഫ് ഡു പ്ലിസ്സിസ്, മോയിന്‍ അലി, അമ്പാട്ടി റായിഡു എന്നീ മുന്‍ നിര ബാറ്റ്‌സ്മാന്‍മാര്‍ റണ്ണൊന്നുമെടുക്കാതെ പുറത്തായത് ചെന്നൈക്ക് വന്‍ ആഘാതം നല്‍കിയിരുന്നു. തുടര്‍ന്ന് വന്ന റെയ്‌ന(4), ധോണി(4) എന്നിവര്‍ക്കും പൊരുതി നോക്കാന്‍ പോലും കഴിഞ്ഞില്ല. ഒരു ഭാഗത്ത് ഋതുരാജ് പിടിച്ചുനില്‍ക്കുമ്പോള്‍ ജഡേജയും (26), ബ്രാവോയും (23)ആണ് കൂട്ടായി നിന്നത്.

Advertisment