Advertisment

ടി-20 ടീമിന്റെ ക്യാപ്റ്റന്‍സി ഒഴിയുന്നത് പ്രഖ്യാപിച്ചതിന് പിന്നാലെ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകസ്ഥാനവും വിരാട് കോലി ഒഴിയുന്നു

New Update

publive-image

ഇന്ത്യന്‍ ടി-20 ടീമിന്റെ ക്യാപ്റ്റന്‍സി ഒഴിയുന്നത് പ്രഖ്യാപിച്ചതിന് പിന്നാലെ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകസ്ഥാനവും വിരാട് കോലി ഒഴിയുന്നു. ഈ സീസണൊടുവില്‍ കോലി ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മാറുമെന്ന് ആര്‍സിബി വീഡിയോയിലൂടെ അറിയിച്ചു. എന്നാല്‍ ഐപിഎല്ലില്‍ തന്റെ അവസാന മത്സരം വരെ ആര്‍സിബി താരമായി തുടരുമെന്ന് കോലി വ്യക്തമാക്കി. തന്നിലര്‍പ്പിച്ച വിശ്വാസത്തിനും പിന്തുണയ്ക്കും എല്ലാ ആര്‍സിബി ആരാധകര്‍ക്കും കോലി നന്ദി പറഞ്ഞു.

ലോകകപ്പിന് ശേഷം ട്വന്റി-20 നായക സ്ഥാനം ഒഴിയുമെന്ന തീരുമാനത്തിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം. ജോലി ഭാരത്തെക്കുറിച്ച് ചിന്തിച്ചതിനാലാണ് ഇത്തരമൊരു തീരമാനമെന്ന് വിരാട് പറഞ്ഞിരുന്നു. ഒന്‍പത് വര്‍ഷത്തോളമായി മൂന്ന് ഫോര്‍മാറ്റുകളിലും കളിച്ചു വരികയാണ്. 5-6 വര്‍ഷമായി നായകനെന്ന നിലയില്‍ തുടരുന്നു. തനിക്ക് സ്വന്തമായി ഇടം നല്‍കണമെന്ന് സ്വയം തോന്നുകയാണ്. ട്വന്റി-20യില്‍ ബാറ്റ്‌സ്മാനായി തുടരാനാണ് താത്പര്യമെന്നും വിരാട് വിശദീകരിച്ചിരുന്നു.

Advertisment