Advertisment

2022-ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ ഹോക്കി ടീം പങ്കെടുക്കില്ല; ഏഷ്യന്‍ ഗെയിംസില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനം

New Update

publive-image

Advertisment

ന്യൂഡല്‍ഹി: 2022 -ൽ ഇംഗ്ലണ്ടിലെ ബർമിംഗ്ഹാമിൽ നടക്കുന്ന കോമൺ‌വെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ പുരുഷ -വനിതാ ദേശീയ ഹോക്കി ടീമുകൾ പങ്കെടുക്കില്ല. ഹോക്കി ഇന്ത്യ പ്രസിഡന്റ് ജ്ഞാനാൻട്രോ നിങ്കൊമ്പം ഫെഡറേഷന്റെ തീരുമാനം ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റ് നരീന്ദർ ബത്രയെ അറിയിച്ചു.

2024-ലെ പാരീസ് ഒളിമ്പിക്‌സ് മുന്‍നിര്‍ത്തി ഏഷ്യന്‍ ഗെയിംസില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം. യു.കെ സര്‍ക്കാരിന്റെ 10 ദിന നിര്‍ബന്ധിത ക്വാറന്റീനടക്കമുള്ള മാനദണ്ഡങ്ങളും കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്നുള്ള ഇന്ത്യന്‍ ഹോക്കി ടീമിന്റെ പിന്മാറ്റത്തിന് കാരണമായതായാണ് സൂചന.

അടുത്ത മാസം ഭുവനേശ്വറിൽ നടക്കുന്ന എഫ്ഐഎച്ച് പുരുഷ ജൂനിയർ ലോകകപ്പിൽ നിന്ന് ഇംഗ്ലണ്ട് പിന്മാറിയതിന് തൊട്ടുപിന്നാലെയാണ് ഹോക്കി ഇന്ത്യയുടെ തീരുമാനം.

Advertisment