Advertisment

ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ച് ക്രിസ് മോറിസ്; ഐപിഎല്ലിലെ മിന്നും താരം ഇനി പരിശീലകനാകും

New Update

publive-image

Advertisment

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയുടെ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസ് ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചു. സമൂഹമാധ്യമങ്ങളിലൂടെയാണ് മോറിസ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. രാജ്യാന്തര തലത്തിൽ ദക്ഷിണാഫ്രിക്കയ്ക്കായി 42 ഏകദിനങ്ങളും 23 ട്വന്റി20 മത്സരങ്ങളും നാലു ടെസ്റ്റുകളും കളിച്ചിട്ടുള്ള താരമാണ് മുപ്പത്തിനാലുകാരനായ മോറിസ്.

ഇനി ദക്ഷിണാഫ്രിക്കൻ ടീമായ ടൈറ്റൻസിന്റെ പരിശീലക റോളിലുണ്ടാകുമെന്നും വിരമിക്കൽ പ്രഖ്യാപനത്തിൽ മോറിസ് വ്യക്തമാക്കി. 'ഞാന്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുകയാണ്. എന്നോടൊപ്പം ഈ യാത്രയില്‍ കൂടെ നിന്ന ഏവര്‍ക്കും നന്ദി. ഈ യാത്ര അതിമനോഹരമായിരുന്നു. ടൈറ്റന്‍സിന്റെ പരിശീലകനാകുന്നതില്‍ സന്തോഷമുണ്ട്'- മോറിസ് കുറിച്ചു.

ഐപിഎൽ താരലേലത്തിന്റെ ചരിത്രത്തിൽ ഇതുവരെയുള്ള ഏറ്റവും വിലകൂടിയ താരമെന്ന റെക്കോർഡുമായാണ് മോറിസ് കളി നിർത്തുന്നത്. 2021 ഐ.പി.എല്ലില്‍ 16.25 കോടി രൂപ മുടക്കിയാണ് മോറിസിനെ രാജസ്ഥാന്‍ റോയല്‍സ് ടീമിലെടുത്തത്.

Advertisment