Advertisment

ഏഷ്യാ കപ്പ്; ഇന്ത്യൻ വനിതാ ഹോക്കി ടീം ഒമാനിലേക്ക്

New Update

publive-image

Advertisment

ബെംഗളൂരു: ഏഷ്യാ കപ്പ് ഹോക്കിയിൽ കിരീടം നിലനിർത്താൻ ഇന്ത്യൻ വനിതാ ടീം ഒമാനിലേക്ക് പുറപ്പെട്ടു. ബെംഗളൂരുവിലെ സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്നുമാണ് ടീം യാത്ര തിരിച്ചത്. ജനുവരി 21 മുതൽ 28 വരെ മസ്‌കറ്റിലെ സുൽത്താൻ ഖാബൂസ് സ്‌പോർട്‌സ് കോംപ്ലക്‌സിലാണ് മത്സരം. മലേഷ്യയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ പോരാട്ടം.

ചൈന, ഇന്തോനേഷ്യ, ജപ്പാൻ, മലേഷ്യ, സിംഗപ്പൂർ, ദക്ഷിണ കൊറിയ, തായ്‌ലൻഡ് എന്നീ ടീമുകൾക്കെതിരെ ഇന്ത്യ മത്സരിക്കും. ഈ ടൂർണമെന്റിലെ മികച്ച നാല് ടീമുകൾ 2022 സ്പെയിനിലും നെതർലൻഡിലും നടക്കുന്ന എഫ്‌ഐഎച്ച് വനിതാ ഹോക്കി ലോകകപ്പിനും യോഗ്യത നേടും.

“ഞങ്ങളുടെ പ്രധാന ശ്രദ്ധ എപ്പോഴും നമ്മിൽ തന്നെ ആയിരിക്കും. മലേഷ്യ ജപ്പാൻ, കൊറിയ, ചൈന, മറ്റ് ടീമുകളുടെ സമീപകാല മത്സരങ്ങളുടെ വിഡിയോകൾ ഞങ്ങൾ കണ്ടു. അവർക്കായി ഞങ്ങൾ തയ്യാറെടുത്തു. എന്നാൽ ഓരോ ടീമിനും അവരുടേതായ ശക്തിയും ദൗർബല്യങ്ങളും ഉണ്ട്. അതിൽ ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കും” ഗോൾകീപ്പർ സവിത പറഞ്ഞു.

“പെനാൽറ്റി കോർണറുകൾ എടുക്കുമ്പോഴും പ്രതിരോധിക്കുമ്പോഴും നമ്മൾ ശക്തരാണെന്ന് ഉറപ്പാക്കണം. അറ്റാക്കിംഗ് ഹോക്കി കളിക്കുമ്പോൾ, പ്രതിരോധത്തിലും ഉറച്ചുനിൽക്കുമെന്ന് ഉറപ്പ് വരുത്തണം. നമ്മുടെ ശക്തിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെങ്കിൽ, എതിരാളികൾക്ക് വെല്ലുവിളിക്കാൻ പ്രയാസമാകും.” സവിത കൂട്ടിച്ചേർത്തു.

“കഴിഞ്ഞ കുറച്ച് മാസങ്ങളിൽ ഞങ്ങൾ കഠിനമായി പരിശീലിക്കുകയും ഗെയിമിന്റെ വിവിധ വശങ്ങളിൽ പ്രവർത്തിക്കുകയും ചെയ്തതിനാൽ ഈ ടൂർണമെന്റ് ഞങ്ങൾക്ക് വളരെ പ്രധാനമാണ്. കൂടുതൽ മത്സരങ്ങളിൽ കളിക്കാൻ ഞങ്ങൾ കാത്തിരിക്കുകയാണ്, അതുവഴി ആത്മവിശ്വാസം നേടാൻ കഴിയും.” സവിത പറഞ്ഞു.

“ലോകകപ്പും ഏഷ്യൻ ഗെയിംസും ഉൾപ്പെടെ നിരവധി വലിയ ടൂർണമെന്റുകൾ ഈ വർഷാവസാനം വരാനിരിക്കുന്നു. ഈ വർഷം എഫ്‌ഐഎച്ച് പ്രോ ലീഗ് മത്സരങ്ങളും ഞങ്ങൾക്കുണ്ട്. ഒളിമ്പിക്‌സിന് ശേഷം ഞങ്ങൾ അധികമൊന്നും കളിച്ചിട്ടില്ലാത്തതിനാൽ, വെല്ലുവിളികൾ നേരിടാൻ ഈ ടൂർണമെന്റ് ഞങ്ങളെ സഹായിക്കും.” സവിത വ്യക്തമാക്കി.

Advertisment