Advertisment

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ പ്രമുഖ താരങ്ങള്‍ക്ക് വിജയത്തുടക്കം; റാഫേല്‍ നദാലും ആഷ്‌ലി ബാര്‍ട്ടിയും നവോമി ഒസാക്കയും രണ്ടാം റൗണ്ടില്‍

New Update

publive-image

Advertisment

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ റാഫേല്‍ നദാലും ആഷ്‌ലി ബാര്‍ട്ടിയും നവോമി ഒസാക്കയും രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. പുരുഷ സിംഗിള്‍സ് ആദ്യ റൗണ്ടില്‍ ആറാം സീഡായ നദാല്‍ അമേരിക്കയുടെ മാര്‍ക്കസ് ജിറോണിനെ നേരിട്ടുള്ള സെറ്റുകള്‍ക്കു കീഴടക്കി. സ്‌കോര്‍: 6 - 1, 6 - 4, 6 - 2.

നൊവാജ് ജോക്കോവിച്ച് കളിക്കാത്തതിനാല്‍ എല്ലാ കണ്ണുകളും സൂപ്പര്‍ താരമായ നദാലിലേക്ക് മാത്രമായി ചുരുങ്ങിയിരിക്കുകയാണ്. വനിതാ വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ താരമായ ഓസ്‌ട്രേലിയയുടെ ആഷ്‌ലി ബാര്‍ട്ടി യുക്രൈനിന്റെ ലെസിയ സുറെങ്കോയെ തകര്‍ത്തു.

മറ്റൊരു മത്സരത്തില്‍ ഏഴാം സീഡായ ഇറ്റലിയുടെ മാറ്റൊ ബെറേറ്റിനി നാല് സെറ്റ് നീണ്ട പോരാട്ടത്തില്‍ യുഎസ്എയുടെ ബ്രന്‍ഡന്‍ നകാഷിമയെ ആദ്യ റൗണ്ടില്‍ മറികടന്നു. നവോമി ഒസാക്ക നേരിട്ടുള്ള സെറ്റുകള്‍ക്ക് കൊളംബിയയുടെ കമീല ഒസോറിയോയെ കീഴടക്കി.

Advertisment